സ്വന്തം അഴിമതിക്കഥകള്‍ പുറത്തു വരാതിരിക്കാന്‍: എ.പി മജീദ് മാസ്റ്റര്‍
കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ 19ാം ഡിവിഷന് കൗണ്‍സിലര്‍ റസിയാ ഇബ്രാഹീം രാജി വച്ചത് സ്വന്തം അഴിമതി കഥകള്‍ മറച്ച് വെക്കാനും വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാനുമാണെന്ന് നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എ.പി മജീദ് മാസ്റ്റര്‍ പറഞ്ഞു. വര്‍ഷങ്ങളായി നിലവിലെ എം.എല്‍.എ കാരാട്ട് റസാഖും ഇടത്പക്ഷ കൗണ്‍സിലര്‍മാരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ തുടര്‍കഥയാണ് ഈ രാജി.
ഇവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാരാട്ട് റസാക്ക് ചെയര്‍മായി രൂപീകരിച്ച കോര്‍കമ്മിറ്റിയുടെ തണലില്‍ അഴമതികള് നടന്നിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനം ആവശ്യപ്പെട്ട് റസിയാ ഇബ്രാഹീം നിരവധി തവണ ലീഗ് നേതൃത്തെ ബന്ധപ്പെട്ടെങ്കിലും അഴിമതിക്കേസില്‍ പ്രതിയാക്കപ്പെട്ട ഇവരുടെ ചെയ്തികള്‍ മനസിലാക്കിയ പാര്‍ട്ടി നേതൃത്വം ചെയര്‍പേഴ്സണ്‍ സ്ഥാനം ഷരീഫ കണ്ണാടിപ്പൊയിലിന്് നല്‍കുകയായിരുന്നു മജീദ് മാസ്റ്റര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."