ഹര്‍ത്താല്‍ പൂര്‍ണം; മലയോരത്ത് പ്രതിഷേധജ്വാല
തിരുവമ്പാടി: ഗെയില്‍ പദ്ധതി ജനവാസ മേഖലയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത പ്രദേശവാസികളെ വേട്ടയാടിയ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലിനോടനുബന്ധിച്ച് തിരുവമ്പാടിയില്‍ യു.ഡി.എഫ് നടത്തിയ പ്രകടനത്തില്‍ വന്‍ ജനകീയ പങ്കാളിത്തമുണ്ടായി. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയില്‍നിന്ന് ബസുകള്‍ സര്‍വിസ് നടത്തിയില്ല. വ്യാപാരികള്‍ പൂര്‍ണമായും ഹര്‍ത്താലുമായി സഹകരിച്ചു. പൊതുവേ സമധാനപരമായിരുന്നു. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നില്ല. മലയോര പഞ്ചായത്തുകളില്‍ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."