കീടനാശിനികള്‍ ഉപഭോഗ വസ്തുക്കളുടെ കൂടെ വില്‍ക്കരുത്: കൃഷി വകുപ്പ്
കണ്ണൂര്‍: കീടനാശിനികള്‍ ഉപഭോഗ വസ്തുക്കള്‍ക്കൊപ്പം സൂക്ഷിക്കുന്നതും വില്‍പന നടത്തുന്നതും കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണെന്ന് കൃഷി വകുപ്പ് അറിയിച്ചു. എല്ലാ ഗാര്‍ഹിക കീടനാശിനി വിതരണക്കാരും കൃഷിവകുപ്പില്‍നിന്ന് കീടനാശിനി വില്‍പന, വിതരണത്തിനുള്ള ലൈസന്‍സ് നേടിയിരിക്കേണ്ടതും പകര്‍പ്പ് എല്ലാ ചില്ലറ വില്‍പന കടകളിലും പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
കൃഷിവകുപ്പ് ലൈസന്‍സ് നല്‍കിയ വിതരണക്കാര്‍ നല്‍കുന്ന അംഗീകൃത ഗാര്‍ഹിക കീടനാശിനി ഉല്‍പന്നങ്ങള്‍ മാത്രമേ ചില്ലറ വില്‍പന കടകളില്‍ സൂക്ഷിക്കാനും വില്‍പന നടത്താനും പാടുള്ളൂ. ചില്ലറ വില്‍പന കടയുടമകള്‍ തങ്ങളുടെ അംഗീകൃത വിതരണക്കാര്‍ നല്‍കിയ കീടനാശിനികളുടെ പട്ടിക അടങ്ങിയ ലൈസന്‍സിന്റെ പകര്‍പ്പ് നിര്‍ബന്ധമായും കടകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതും അതത് കൃഷിഭവനുകളില്‍ സമര്‍പ്പിക്കേണ്ടതുമാണെന്നും അറിയിച്ചു. മാരക കീടനാശിനികളുടെ അമിതോപയോഗം നിയന്ത്രിക്കുന്നതിന് വേണ്ടി യാണ് ഗാര്‍ഹിക കീടനിയന്ത്രണത്തിനുള്ള കീടനാശിനി ഉല്‍പ്പന്നങ്ങളുടെ വിതരണത്തിലും വില്‍പനയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കൃഷി വകുപ്പ് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."