മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: ചെറുകുന്ന് ഗ്രാമപഞ്ചായത്തില്‍ ഹരിതകേരള മിഷന് ശുചിത്വ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പി. ദിവ്യ നിര്‍വഹിച്ചു. 2017-18 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പ്, സൈക്കിള്‍ എന്നിവയുടെ വിതരണവും, ലൈഫ് മിഷന് കേരളയുടെ ഭാഗമായി പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും പി. പി. ദിവ്യ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്സന്‍കുഞ്ഞി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി രാധ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി.വി സജീവന്, പി.സി കുഞ്ഞപ്പ, കെ. പത്മിനി, ആസൂത്രണ സമിതി വൈസ് ചെയര്മാന് കെ. മോഹനന്, ചെറുകുന്ന് നോര്‍ത്ത് എല്‍.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ഐ.വി വസന്ത, സ്മിത പി, ടി. ശൈലജ, പഞ്ചായത്ത് സെക്രട്ടറി കെ.ബി ഷംസുദ്ദീന്, അസിസ്റ്റന്റ് സെക്രട്ടറി എം. പ്രദീപന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."