HOME
DETAILS

പാര്‍ട്ടികോണ്‍ഗ്രസിന്റെ രഹസ്യം ചോര്‍ത്തിയ നേതാവ്

  
backup
August 13 2016 | 21:08 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

കോണ്‍ഗ്രസ് എന്നു കേട്ടാല്‍ത്തന്നെ കമ്യൂണിസ്റ്റുകാര്‍ക്ക് രക്തം തിളയ്ക്കുമെങ്കിലും മുമ്മൂന്നു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ സമ്മേളനങ്ങള്‍ക്ക് കോണ്‍ഗ്രസ് എന്നാണ് പേരുവിളിക്കുക. അതവരുടെ കുറ്റമല്ല, ഭാഷയുടെ ഒരു കളിയാണ്. കോണ്‍ഗ്രസ് എന്ന വാക്കിന് സമ്മേളനം എന്നല്ലേ അര്‍ഥമുള്ളൂ. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി 1885ല്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ കോഴിക്കോട്ടെ 'കേരളപത്രിക' പത്രാധിപര്‍ ആ വാക്ക് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തതു ഭാരത മഹാസഭ എന്നാണെന്നു മുന്‍പു പറഞ്ഞതാണല്ലോ. നമ്മുടെ വിഷയം അതല്ല.
'ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവമാണ് പാര്‍ട്ടികോണ്‍ഗ്രസ് 'എന്നാണ് സി.പി.എം സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട്, 'സി.പി.എം പാര്‍ട്ടി കോണ്‍്രഗ്രസുകളുടെ ചരിത്രം' എന്ന പുസ്തകത്തിലെഴുതിയ ലേഖനത്തിന്റെ ആദ്യവാചകംതന്നെ. പ്രാധാന്യത്തെപ്പറ്റി ഇനി കൂടുതല്‍ പറയേണ്ടല്ലോ. പാര്‍ട്ടികോണ്‍ഗ്രസ് നടക്കുമ്പോള്‍ പണ്ടൊന്നും, ബൂര്‍ഷ്വാപത്രക്കാര്‍ എന്നു വിളിക്കുന്ന കൂട്ടര്‍ അതിനു വലിയ പ്രാധാന്യമൊന്നും കല്‍പിച്ചിരുന്നില്ല. നടപടിക്രമങ്ങളെപ്പറ്റിയുള്ള അറിയിപ്പുകളും മറ്റു തീരുമാനങ്ങളും പ്രമേയങ്ങളുമെല്ലാം പാര്‍ട്ടി പത്രക്കുറിപ്പായി ഇറക്കും. അത് റിപ്പോര്‍ട്ട് ചെയ്താല്‍മതി പത്രങ്ങള്‍. രഹസ്യങ്ങളുടെ കോട്ടയാണു സമ്മേളനനഗരി. അതിന്റെ പരിസരത്തു പോലും റിപ്പോര്‍ട്ടര്‍മാര്‍ക്കു പോകാനാവില്ല. പോയിട്ടു കാര്യവുമില്ല. ഉന്നതന്മാരായ പാര്‍ട്ടി നേതാക്കന്മാരാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍. അവര്‍ വാര്‍ത്തയൊന്നും ചോര്‍ത്തുകയില്ല. മുന്‍പരിചയം ഉള്ളവര്‍ പോലും അവിടെവച്ചു കണ്ടാല്‍ മുഖത്തുനോക്കില്ല. ചോര്‍ക്കത്തക്ക എന്തെങ്കിലും സമ്മേളനത്തില്‍ നടക്കും എന്ന് സി.പി.എം കോണ്‍ഗ്രസിന്റെ കാര്യത്തില്‍ 1992 വരെ പത്രക്കാര്‍ക്കാര്‍ക്കു തോന്നിയിരുന്നുമില്ല.
1992ന്റെ പ്രത്യേകത എന്താണ്? സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു ശേഷം നടക്കുന്ന ആദ്യ കോണ്‍ഗ്രസ് ആണ് 1992ല്‍ ചെന്നൈയില്‍ നടന്നത്. സോവിയറ്റ് തകര്‍ച്ചയോടെ ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയങ്ങളിലും പരിപാടികളിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നല്ലോ. പാര്‍ട്ടിയുടെ ഭരണഘടന മാത്രമല്ല പേരുപോലും മാറ്റിയ രാജ്യങ്ങളുണ്ട്. ഇന്ത്യയിലും നയങ്ങള്‍ മാറില്ലേ എന്ന ചോദ്യം സ്വാഭാവികമായി ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും പത്രലേഖകര്‍ ചെന്നൈയിലെത്തിയിരുന്നു. കേരളത്തിലെ 'ബൂര്‍ഷ്വാപത്ര'ങ്ങളുടെ കാര്യം പറയാനുമില്ല! 1986ല്‍ എം.വി രാഘവനെയും അന്ന് ഇടതുമുന്നണി കണ്‍വീനറായിരുന്ന പി.വി കുഞ്ഞിക്കണ്ണനെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ബദല്‍രേഖ വിവാദത്തിനു ശേഷം ഇന്നുവരെ പത്രക്കാര്‍ സി.പി.എമ്മിനെ വെറുതെ വിട്ടിട്ടില്ലല്ലോ. ചോര്‍ന്നതും ചോരാത്തതും പടച്ചുവിട്ടതും വളച്ചൊടിച്ചതുമായ വാര്‍ത്തകള്‍ സി.പി.എമ്മിനെ നിരന്തരം പിന്തുടരുന്നു, ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു.
ആരാണ് വാര്‍ത്തകള്‍ ചോര്‍ത്തുന്നത്? പാര്‍ട്ടി പല അന്വേഷണ കമ്മിഷനുകളെ വിട്ടിട്ടുണ്ട്, രഹസ്യം കണ്ടുപിടിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും. പലരെയും ശിക്ഷിച്ചിട്ടുണ്ട്. അവരെല്ലാം ശരിക്കും കുറ്റക്കാര്‍തന്നെയോ എന്ന് അവര്‍ക്കുതന്നെയേ അറിയൂ. ചോര്‍ത്തിക്കൊടുത്തവരാരും ഞാനാണു ചോര്‍ത്തിയത് എന്നൊരിക്കലും വിളിച്ചുപറയാറില്ല. ചോര്‍ത്തിക്കിട്ടിയ പത്രപ്രവര്‍ത്തകരും ആ രഹസ്യം പൊതുവെ വിളിച്ചുപറയാറില്ല. പത്രപ്രവര്‍ത്തനരംഗത്തുനിന്നു വിരമിച്ചശേഷം പോലും അപൂര്‍വം പത്രപ്രവര്‍ത്തകരേ രഹസ്യം രേഖാമൂലം വെളിപ്പെടുത്തിയിട്ടുള്ളൂ. എന്നാല്‍ ഒരു പത്രപ്രവര്‍ത്തകന്‍, 'ഇന്ത്യന്‍ എക്‌സ്പ്രസ്സി'ന്റെ പ്രശസ്തനായ രാഷ്ട്രീയലേഖകന്‍ കെ. ഗോവിന്ദന്‍കുട്ടി 1982ലെ പാര്‍ട്ടി കോണ്‍ഗ്രസിലെ രഹസ്യങ്ങള്‍ തനിക്കു കിട്ടിയ സോഴ്‌സ് വെളിപ്പെടുത്തുന്നുണ്ട് 'കാലക്ഷേപം' എന്ന ആത്മകഥയില്‍.
ആര്‍ക്കും കിട്ടാത്ത സമ്മേളനവാര്‍ത്തകള്‍ എല്ലാ ദിവസവും തന്റെ താമസസ്ഥലത്തു വിളിച്ചുവരുത്തി വലിയ രഹസ്യാത്മകതയൊന്നുമില്ലാതെ തന്നുപോന്നത് പാര്‍ട്ടിയുടെ പരമോന്നത നയരൂപീകരണ സമിതിയായ പൊളിറ്റ് ബ്യൂറോ അംഗമാണ് എന്ന് ഗോവിന്ദന്‍കുട്ടി എഴുതുന്നു. 'ഇന്ത്യന്‍ എക്‌സ്പ്രസി'ലാണ് മറ്റു പത്രങ്ങളിലൊന്നും വരാത്ത വിവരങ്ങളുള്ള റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി സമ്മേളനനാളുകളില്‍ വന്നുകൊണ്ടിരുന്നത്. ആരാണ് ഇതു ചോര്‍ത്തുന്നതെന്ന ചര്‍ച്ച സമ്മേളനസമയത്തുതന്നെ ഉയര്‍ന്നുവന്നിരുന്നു. സമ്മേളനം കഴിഞ്ഞ് തിരുവനന്തപുരത്തേക്കു തിരിച്ചുപോകുന്ന ട്രെയിനില്‍, തന്നെ തിരിച്ചറിയാതെ ഒരു പാര്‍ട്ടിനേതാവ് 'ഗോവിന്ദന്‍കുട്ടി എന്നൊരാളുണ്ട്. അയാള്‍ക്ക് പൊളിറ്റ് ബ്യൂറോയില്‍ എവിടെയോ പിടിപാടുണ്ട് 'എന്നു പറഞ്ഞത് ആത്മകഥയില്‍ ഓര്‍ക്കുന്നുണ്ട്. ആ കേട്ടുകേള്‍വി അങ്ങനെ നില്‍ക്കട്ടെ എന്നു വിടാമായിരുന്നു. പക്ഷേ, കെ. ഗോവിന്ദന്‍കുട്ടിയെ പ്രകോപിപ്പിച്ചത് പഴയകാല പത്രപ്രവര്‍ത്തകനും പാര്‍ട്ടിനേതാവുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരാണ്.
കുഞ്ഞനന്തന്‍ നായര്‍ ഒരു സദസില്‍ പ്രഖ്യാപിച്ചു-'ചെന്നൈ കോണ്‍ഗ്രസിലെ വിവരങ്ങളെല്ലാം ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന് ചോര്‍ത്തിക്കൊടുത്തത് പണ്ടേക്കുപണ്ടേ സി.ഐ.എ ചങ്ങാത്തമുള്ള പി. ഗോവിന്ദപ്പിള്ളയായിരുന്നു!' പാവം ഗോവിന്ദപ്പിള്ള. പാര്‍ട്ടിയുമായി അദ്ദേഹം അകലുകയും അടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഈ ചോര്‍ത്തലിന് അദ്ദേഹമായിരുന്നില്ല ഉത്തരവാദി. അദ്ദേഹത്തെ സംശയിച്ചതിനു മതിയായ കാരണമുണ്ടായിരുന്നു എന്നു സമ്മതിക്കാം. കാരണം സമ്മേളനം നടക്കുമ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയുടെ പേരില്‍ അദ്ദേഹം ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദികളില്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ എന്നിവര്‍ക്കൊപ്പം ഇപ്പോഴും സ്റ്റാലിന്റെ പടവും വയ്ക്കുന്നത് എന്തിനാണ് എന്നദ്ദേഹം കോണ്‍ഗ്രസിലെ ചര്‍ച്ചയില്‍ ചോദിച്ച കാര്യം അദ്ദേഹം തന്നെ പത്രലേഖകനോടു പറഞ്ഞതു വാര്‍ത്തയായി. അതുകൊണ്ടു മറ്റു വിവരങ്ങളും ചോര്‍ത്തിയത് പി.ജി തന്നെ എന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഉറപ്പിച്ചുകാണണം. ഗോവിന്ദന്‍കുട്ടി ആത്മകഥയില്‍ യഥാര്‍ഥ ചോര്‍ത്തലുകാരന്റെ പേരുപറയുന്നു-അതു സമുന്നത പൊളിറ്റ് ബ്യൂറോയിലെ ബസവപുന്നയ്യ ആയിരുന്നു, എം.ബി എന്ന് പാര്‍ട്ടിയില്‍ വിളിക്കുന്ന മാക്കിനേരി ബസവപുന്നയ്യ..!
ഹോളിവുഡ് സിനിമകളില്‍ കാണുന്നതരം നാടകീയത നിറഞ്ഞ രഹസ്യം കൈമാറലുകളൊന്നും ഇതിലില്ല. സമ്മേളനം തീര്‍ന്നാല്‍ നേതാവ് സ്വന്തം മുറിയിലേക്കു മടങ്ങും. ലേഖകന്‍ അവിടെ ചെന്നാല്‍ മതി. അന്നു നടന്നതും നാളെ നടക്കുന്നതും അദ്ദേഹം വിവരിക്കും. അവയൊന്നും വലിയ രഹസ്യങ്ങളായിരുന്നില്ല. പക്ഷേ, പാര്‍ട്ടി വെളിപ്പെടുത്താത്ത വിവരങ്ങളായിരുന്നു. എന്തിന് അദ്ദേഹമിതു ചെയ്തു എന്നു ചോദിക്കുന്നതില്‍ അര്‍ഥമില്ല. ഇതെല്ലാം ജനങ്ങള്‍ അറിയേണ്ടതുണ്ട് എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരിക്കണം. വേറെ കാരണമൊന്നും കാണാനില്ല. വിവരം പത്രത്തില്‍ രണ്ടുദിവസം വന്നപ്പോള്‍ ബസവപുന്നയ്യ ഗോവിന്ദന്‍കുട്ടിയോടു പറഞ്ഞു: 'പറയുന്നത് മുഴുവന്‍ വിശദമായി എഴുതേണ്ട. അവര്‍ക്കൊന്നും രസിക്കുന്നില്ല.' മൂന്നാംനാള്‍ കാവല്‍ക്കാരന്‍ ലേഖകനെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ ബസവപുന്നയ്യ തന്നെ താഴെ ഇറങ്ങിവന്ന് ലേഖകനെ റൂമിലേക്കു കൊണ്ടുപോയി.
കൂട്ടത്തില്‍, പറയണമല്ലോ. ബസവപുന്നയ്യയുമായി ബന്ധപ്പെട്ട ഒരു പാര്‍ട്ടിരഹസ്യം വെളിപ്പെടുത്തിയിട്ടുണ്ടു നമ്മുടെ നാട്ടുകാരനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. തെലങ്കാന സമരത്തിന്റെ അഴിയാക്കുരുക്കില്‍ ചെന്നുപെട്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതരായ നാലു നേതാക്കളെ മോസ്‌കോവിലേക്കയച്ചിരുന്നു, 1950ല്‍. ഇനി എന്തുചെയ്യണം എന്ന കാര്യത്തില്‍ സ്റ്റാലിന്റെ ഉപദേശം തേടാനാണു പോയത്. നമ്മുടെ ബസവപുന്നയ്യ ആ നാലുപേരില്‍ ഒരാളായിരുന്നു. എസ്.എ ഡാങ്കെ, അജയ്‌ഘോഷ്, രാജേശ്വര്‍റാവു എന്നിവരായിരുന്നു മറ്റുള്ളവര്‍. സോവിയറ്റ് രഹസ്യസംഘടനയായ കെ.ജി.ബി ഒരുക്കിയ ഒരു മുങ്ങിക്കപ്പലിലാണ് അവര്‍ കൊല്‍ക്കത്തയില്‍ നിന്നു പോയത്. ഈ രഹസ്യമല്ല ബര്‍ലിന്‍ വെളിപ്പെടുത്തിയത്. അതു നേരത്തെതന്നെ വെളിച്ചത്തുവന്നിരുന്നു. ബര്‍ലിന്റെ വെളിപ്പെടുത്തല്‍ ഇതാണ്-'അന്ന് കൊല്‍ക്കത്തയില്‍ ഈ നാലുപേരെ മുങ്ങിക്കപ്പലില്‍ കയറ്റിവിടാന്‍ പോയതു താനായിരുന്നു.' അദ്ദേഹം മുങ്ങിക്കപ്പലിന്റെ ഉള്ളിലെ കാഴ്ച ആത്മകഥയില്‍ വര്‍ണിച്ചിരുന്നു.
ഇതു പലരും വിശ്വസിക്കുന്നില്ല എന്നതു വേറെ കാര്യം. സ്റ്റാലിനില്‍നിന്നു കിട്ടിയ ഉപദേശം എന്തായിരുന്നു എന്ന ചോദ്യം പലപ്പോഴും ഉയര്‍ത്തപ്പെട്ടു. ഇതില്‍ രഹസ്യമൊന്നുമില്ല-'ഇന്ത്യയിലെ പാര്‍ട്ടിയുടെ കാര്യം ഇന്ത്യയിലെ പാര്‍ട്ടി തീരുമാനിക്കുക. എനിക്ക് അവിടത്തെ കാര്യമൊന്നും അറിയില്ല' എന്നായിരുന്നുവത്രെ സ്റ്റാലിന്റെ മറുപടി. നാലുപേരും വെറുംകൈയോടെ മടങ്ങി.
ഇതുകേള്‍ക്കാന്‍ മുങ്ങിക്കപ്പല്‍ കയറി അങ്ങോട്ടുപോകേണ്ടതുണ്ടായിരുന്നോ എന്നു ചോദിക്കരുത്.
'ഇന്ത്യന്‍ എക്‌സ്പ്രസി'ല്‍ സീനിയര്‍ എഡിറ്ററായിരുന്നു ഗോവിന്ദന്‍കുട്ടി. വിവിധ പ്രസിദ്ധീകരണങ്ങളില്‍ കോളം എഴുതിയിട്ടുണ്ട്. മംഗളവാദ്യം, ഒരു നിഷ്ഫലമായ മരണം, വാഴ്ചയും വീഴ്ചയും, കാലക്ഷേപം, ഗ. ഗമൃൗിമസമൃമി അ ജീഹശശേരമഹ ആശീഴൃമുവ്യ, അ ണമേെലറ ഉലമവേ ഠവല ഞശലെ അിറ എമഹഹ ഛള ഞമഷമി ജശഹഹമശ, ടലവെമി അി കിശോമലേ ടീേൃ്യ, ഢമൃമൃൗരവശ' െഇവശഹറൃലി: അുെലരെേ ഛള ഗലൃമഹമ തുടങ്ങി നിരവധി പുസ്തകങ്ങള്‍ എഴുതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  40 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago