തൊഴിലധിഷ്ടിത ഐ.ടി.ഐ കോഴ്‌സുകള്‍ പ്ലസ് ടുവിന് തത്തുല്യമാക്കും: കേന്ദ്ര മന്ത്രി
മലപ്പുറം: തൊഴിലധിഷ്ടിത ഐ.ടി.ഐ കോഴ്‌സുകള്‍ പ്ലസ് ടുവിന് തത്തുല്യമാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി രാജീവ് പ്രതാപ് റൂഡി. മലപ്പുറം ഇന്‍കെല്‍ എജ്യൂസിറ്റിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറിയുടെ (ഐ.ജി.ജെ) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് 18 ലക്ഷം പേര്‍ ഐ.ടി.ഐ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരളത്തിലും നിരവധി ഐ.ടി.ഐ കളുണ്ട്. എന്നാല്‍, ഈ കോഴ്‌സ് കഴിയുന്നതോടെ ഉപരിപഠന സാധ്യത ഇല്ലാതാകുന്നു.
ഇത് മറികടക്കാനാണ് പ്ലസ് ടുവിന് തത്തുല്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് രാജ്യത്തെ ഏത് സര്‍വകലാശാലകളിലും ബിരുദ പഠനത്തിന് ചേരാനാകുമെന്നും മന്ത്രി പറഞ്ഞു. പെട്രേളിയം ഉല്‍പന്നങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കയറ്റുമതിയുള്ള വ്യവസായമാണ് ആഭരണ മേഖല. ആ സാധ്യത ഉപയോഗപ്പെടുത്താന്‍ മികച്ച നിലവാരമുള്ള പരിശീലന കേന്ദ്രങ്ങള്‍ ആവശ്യമാണ്. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും റൂഡി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."