പടയൊരുക്കം തുറന്നുവിട്ട യാഗാശ്വം: സാദിഖലി തങ്ങള്‍
തളിപ്പറമ്പ്: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ തുറന്നുവിട്ട യാഗാശ്വമാണ് പടയൊരുക്കം പ്രക്ഷോഭയാത്രയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പടയൊരുക്കത്തിന് തളിപ്പറമ്പില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയത എന്ന മുദ്രാവാക്യവും ഭരണത്തിലെ വീഴ്ചയുമാണ് കേന്ദ്രസര്‍ക്കാര്‍. തുഗ്ലക്ക് പരിഷ്കാരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ദുരിതം പേറുന്ന ജനത്തിന് പാചകവാതക വിലവര്‍ധനവ് കൂനിന്മേല് കുരുവായി. സംസ്ഥാന സര്‍ക്കാര്‍ ഒരുഭാഗത്ത് മദ്യമൊഴുക്കുകയാണ്. മറുഭാഗത്ത് അഴിമതിയുടെ കുംഭകോണത്തില്‍ മുങ്ങിയിരിക്കുകയാണ്. യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ എത്രപേര്‍ മന്ത്രിസഭയിലുണ്ടാകുമെന്ന് കണ്ടറിയണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയര്മാന് കെ.കെ അബ്ദുറഹ്മാന് അധ്യക്ഷനായി. എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്, ജി. ദേവരാജന്‍, ഷിബു ബേബിജോണ്‍, ബെന്നി ബെഹനാന്, സി.പി ജോണ്‍, കെ. സുധാകരന്, സതീശന് പാച്ചേനി, ജോണി നെല്ലൂര്‍, കെ.വി മുഹമ്മദ് കുഞ്ഞി, അലി മംഗര, ടി. ജനാര്ദ്ദനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."