ഹാദിയ കേസ്: എന്‍.ഐ.എ ഒരുമാസം മുന്‍പ് ചോദ്യം ചെയ്തിരുന്നുവെന്ന് സൈനബ
കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ തന്നെ ഒരുമാസം മുന്‍പ് ചോദ്യം ചെയ്തിരുന്നതായി പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് കോട്ടയ്ക്കലിലെ വീട്ടിലെത്തി എന്‍.ഐ.എ ഉദ്യോഗസ്ഥന് വിവരങ്ങള്‍ ആരാഞ്ഞത്.
ഹാദിയ സത്യസരണിയില്‍ എത്തിയതും വിവാഹം നടന്നതുമൊക്കെയാണ് ചോദിച്ചറിഞ്ഞത്. ക്രൈംബ്രാഞ്ച് അന്വേഷണറിപ്പോര്‍ട്ടില്‍ കണ്ടെത്തിയ വിവരങ്ങള്‍ മിക്കതും ചോദിച്ച് ഉറപ്പുവരുത്തുകയായിരുന്നു എന്‍.ഐ.എ ഉദ്യോഗസ്ഥന്. ഇപ്പോള്‍ എന്‍.ഐ.എ ചോദ്യം ചെയ്തു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിനെപ്പറ്റി അറിയില്ല.
തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഒരു മാധ്യമം താന്‍ പറഞ്ഞെന്ന രീതിയില്‍ പുറത്തുവിട്ട വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഹിന്ദി അറിയാത്ത താന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് അറിയാവുന്ന രീതിയില്‍ മറുപടി പറയുകയായിരുന്നു. തന്നെ അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്ത പുറത്തുവിട്ടതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."