സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
കൊച്ചി: കള്ളക്കടത്തുള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നല്ല രീതിയില്‍ പാരിതോഷികങ്ങള്‍ നല്‍കുമെന്ന് കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ (പ്രിവന്റീവ്) സുമിത് കുമാര്‍.
കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രം പരിശ്രമിച്ചാല്‍ അത്തരം കുറ്റകൃത്യങ്ങളെ തടയാന്‍ സാധിക്കില്ല. അതിന് പൊതുജനങ്ങളുടെ സേവനമാണ് വേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിടികൂടുന്നവയുടെ മൂല്യത്തിന്റെ 20 ശതമാനം മുതല്‍ വിവരം നല്‍കുന്നയാള്‍ക്ക് നല്‍കും. നല്കുന്ന വിവരങ്ങള്‍ ആധികാരികമാണെന്ന് വ്യക്തമായാല്‍ 10 ശതമാനം തുക മുന്‍കൂറായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കുറ്റകൃത്യം കണ്ടെത്തിയ ശേഷം ബാക്കി തുകയും നല്‍കും. വിവരം നല്‍കുന്നവരെ സംബന്ധിച്ച കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കും. കസ്റ്റംസിന്റെ വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കിടയില്‍ അഴിമതിക്കും കള്ളക്കടത്തിനുമെതിരേയുള്ള ബോധവല്‍ക്കരണം ശക്തമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."