HOME
DETAILS

സിറിയയിലെ ഐ.എസ് ക്യാംപിലുള്ള അഞ്ച് കണ്ണൂര്‍ സ്വദേശികളെ തിരിച്ചറിഞ്ഞു

  
backup
November 03 2017 | 00:11 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%b2


കണ്ണൂര്‍: ഐ.എസിന്റെ പ്രവര്‍ത്തകരായി സിറിയയിലെ ക്യാംപില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേരെ തിരിച്ചറിഞ്ഞതായി പൊലിസ്. ഇവരുടെ ഫോട്ടോകളും വിവരങ്ങളും പൊലിസ് പുറത്തുവിട്ടു. മൂന്നുപേര്‍ കുടുംബത്തോടൊപ്പമാണ് സിറിയയിലുള്ളത്.
മയ്യില്‍ ചെക്കിക്കളും അലക്കാടന്‍ മണ്ടയിലെ അബ്ദുല്‍ഖയ്യും(23), വളപട്ടണം മന്നയിലെ അബ്ദുല്‍മനാഫ്(30), വളപട്ടണം മൂപ്പന്‍പാറയിലെ ഷബീര്‍ (33), വളപട്ടണം മന്നയിലെ സുഹൈല്‍ (24), പാപ്പിനിശ്ശേരി പയഞ്ചിറയിലെ സഫ്‌വാന്‍ (18) എന്നിവരാണ് സിറിയയിലുള്ളതെന്നാണ് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്. ഇവരില്‍ അബ്ദുല്‍ഖയ്യുമും സഫ്‌വാനും ഒഴികെ മറ്റുള്ളവരെല്ലാം കുടുംബസമേതമാണ് സിറിയയില്‍ കഴിയുന്നത്.
സിറിയയില്‍ പോകുന്നതിനിടെ തുര്‍ക്കിയില്‍നിന്ന് തിരിച്ചയച്ച കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേരെ പൊലിസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തതില്‍നിന്നാണ് കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേരെ കുറിച്ചുള്ള വിവരം ലഭിച്ചത്.
എല്ലാവരും ഷാര്‍ജ, ഇറാന്‍ വഴി ഏപ്രില്‍ 18നാണ് സിറിയയിലെത്തിയത്. മനാഫ് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് സിറിയയിലേക്ക് കടന്നതെന്നും പൊലിസ് പറഞ്ഞു. അബ്ദുല്‍ഖയ്യും ആറുമാസം മുന്‍പാണ് സിറിയയിലേക്ക് പോയത്. നേരത്തെ സിറിയയില്‍ കൊല്ലപ്പെട്ട പയഞ്ചിറയിലെ സമീറിന്റെ മകനാണ് സഫ്‌വാന്‍. സഫ്‌വാന്റെ സഹോദരന്‍ സല്‍മാനും സിറിയയില്‍വച്ച് കൊല്ലപ്പെട്ടതായി പൊലിസ് പറയുന്നു. മന്നയിലെ സുഹൈല്‍ 2016 ജനുവരിയില്‍ ദുബൈയിലേക്ക് പോയതായിരുന്നു. അവിടെനിന്നാണ് സിറിയയിലേക്ക് കടന്നത്. മൂപ്പന്‍പാറയിലെ ഷബീര്‍ കോളജില്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവായിരുന്നു.
ഡല്‍ഹിയില്‍ അറസ്റ്റിലായ ഷാജഹാന്റെ അടുത്ത സുഹൃത്താണ് ഇപ്പോള്‍ സിറിയയിലുണ്ടെന്ന് പൊലിസ് പറയുന്ന അബ്ദുല്‍മനാഫ്. മുണ്ടേരി കൈപ്പക്കയില്‍ മിദ്‌ലാജ്(26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി അബ്ദുല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം.വി ഹൗസില്‍ എം.വി റാഷിദ് (23), തലശ്ശേരി ചിറക്കര എസ്.എസ് റോഡ് തൗഫീഖിലെ യു.കെ ഹംസ (57), തലശ്ശേരി ചേറ്റംകുന്ന് സൈനാസില്‍ മനാഫ് റഹ്മാന്‍ (42) എന്നിവരെയാണ് അന്വേഷണസംഘം കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തത്.
കോടതി റിമാന്‍ഡ് ചെയ്ത അഞ്ച് പ്രതികളെയും ഒക്‌ടോബര്‍ 31ന് 15 ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. സിറിയയില്‍വച്ച് അഞ്ചു പേര്‍ കൊല്ലപ്പെട്ടതായും കഴിഞ്ഞ ദിവസം പൊലിസ് സ്ഥിരീകരിച്ചിരുന്നു. ഉത്തരമലബാറില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ 15 പേര്‍ സിറിയയിലേക്ക് പോയി എന്നായിരുന്നു പൊലിസിന് കിട്ടിയ വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago