HOME
DETAILS
MAL
സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടത് നയമല്ല: വി.എസ്
backup
November 03 2017 | 00:11 AM
തിരുവനന്തപുരം: ജനകീയ സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്.
കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങള്‍ വിഴിഞ്ഞത്തും മറ്റിടങ്ങളിലും നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളു എന്ന നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."