HOME
DETAILS
MAL
കുട്ടികള്‍ക്കെതിരായ അക്രമം തടയാനുള്ള നിയമം കൊണ്ടുവരും
backup
November 03 2017 | 01:11 AM
ഭോപ്പാല്‍: കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്. അടുത്തുനടക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിരപരാധികളായ കുട്ടികള്‍ക്കുനേരെ വ്യാപകമായ രീതിയില്‍ അക്രമം നടക്കുകയാണ്. ഇതിനെതിരേ ശക്തമായ നിയമത്തിന്റെ അഭാവം ഇപ്പോഴുണ്ട്.
പൊതുജന സുരക്ഷാ ബില്‍ എന്ന പേരിലാണ് ബില്ല് അവതരിപ്പിക്കുന്നത്. ഇതില്‍ കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള പ്രത്യേക വകുപ്പുകള്‍ ഉള്‍പ്പെടുത്തും. കുട്ടികള്‍ക്കെതിരായി അക്രമം നടത്തുന്നവരെ വധശിക്ഷ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്ന വ്യവസ്ഥകളും ബില്ലിലുണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."