വ്യാജ ഖാദി വില്പന അനുവദിക്കില്ല: മന്ത്രി ഇ.പി ജയരാജന്
കണ്ണൂര്‍: കേരള മാര്‍ക്കറ്റില്‍ വ്യാജ ഖാദി വില്പന അനുവദിക്കില്ലെന്നു മന്ത്രി ഇ.പി ജയരാജന്. തമിഴ്നാട്ടില്‍ പാവപ്പെട്ട തൊഴിലാളികളെ കൊണ്ട് വ്യാജ ഖാദി ഉല്പന്നമുണ്ടാക്കി കേരളത്തിലേക്കു കയറ്റിയയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം-ബക്രീദ് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരള ഖാദി ഉല്പന്നങ്ങള് ഇവിടെ തന്നെ വിറ്റഴിക്കും. കൂടുതല്‍ ഉല്പന്നങ്ങള് ആവശ്യമുണ്ടെങ്കിലും തമിഴ്നാട്, പശ്ചിമബംഗാള്‍ സര്‍ക്കാരുമായി കരാറുണ്ടാക്കി എത്തിക്കും.
വര്‍ഷത്തില്‍ 300 ദിവസം എല്ലാ നെയ്ത്ത് തൊഴിലാളികള്‍ക്കും ജോലി നല്‍കും. ഇതിനു സര്‍ക്കാര്‍ തന്നെ ഓര്‍ഡര്‍ നല്‍കും. ഇവര്‍ ഉല്പാദിപ്പിക്കുന്ന വസ്ത്രങ്ങള്‍ അടുത്തവര്‍ഷം മുതല്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു യൂനിഫോമിനായി വിതരണം ചെയ്യും. വരുന്ന മേയ് മാസം രണ്ടു ജോഡി വസ്ത്രം നല്കുകയാണു ലക്ഷ്യം. ഗുണമേന്മയുള്ള ഖാദി ഉല്പന്നങ്ങള്ക്കു വലിയ പ്രചാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."