ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ 23പേര്‍ ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍
ഷിംല: ഹിമാചല്‍ നിയമസഭയിലെ ആകെയുള്ള 68 സീറ്റുകളില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ 23 പേരും ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍. ഇത്തരം പ്രതികളെ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളാക്കിയത് ബി.ജെ.പിയാണെന്നതും ശ്രദ്ധേയമാണ്.
23 ക്രിമിനല്‍ കേസ് പ്രതികളായ സ്ഥാനാര്‍ഥികളില്‍ ഒന്‍പതുപേരും കൊടും കുറ്റവാളികളാണ്. കോണ്‍ഗ്രസിലാകട്ടെ ആറ് സ്ഥാനാര്‍ഥികളാണ് ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍. ഇവരില്‍ മൂന്നുപേരാകട്ടെ കൊടും കുറ്റവാളികളാണ്. ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷന്‍ എന്ന സംഘടനയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ബലാത്സംഗം,കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തി അഞ്ചു വര്‍ഷത്തിലധികം ശിക്ഷ ലഭിച്ചവരാണ് സ്ഥാനാര്‍ഥികള്‍.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കേസുള്ളവരും ഇക്കൂട്ടത്തിലുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ ഒരാളാണ് കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടത്. രണ്ടുപേര്‍ കൊലപാതക ശ്രമത്തിനും കേസുള്ളവരാണ്. സി.പി.എം 14 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇവരില്‍ 10 പേരും ക്രിമിനല്‍കേസിലുള്‍പ്പെട്ടവരാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 59 പേര്‍ കോടിപതികളാണ്. ബി.ജെ.പിയിലാകട്ടെ 47 കോടിപതികളുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് 8.5 കോടിയിലധികം വരുമാനമുള്ളപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് 5.3 കോടിയിലധികമാണ് വരുമാനം. ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥി ബി.ജെ.പിയിലെ ബല്‍ബിര്‍ സിങ് വര്‍മയാണ്. 90 കോടിരൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. അതേസമയം ഇദ്ദേഹത്തിനാണ് ഏറ്റവും കൂടുതല്‍ ബാധ്യതയുള്ളത്. 27 കോടി രൂപയുടെ ബാധ്യതയാണുള്ളത്.
മുഖ്യമന്ത്രി വീരഭദ്രസിങിന്റെ മകന്‍ വിക്രമാദിത്യയുടെ വെളിപ്പെടുത്തിയ സമ്പത്ത് 84 കോടി വരും.
സ്ഥാനാര്‍ഥികളില്‍ എട്ടുപേര്‍ ഡോക്ടറേറ്റ് ഉള്ളവരാണെങ്കില്‍ ഒരു സ്ഥാനാര്‍ഥി എഴുത്തും വായനയും അറിയാത്ത ആളാണ്. 79 പേര്‍ ബിരുദ ധാരികളും74 പേര്‍ ബിരുദാനന്തര ബിരുദ ധാരികളുമാണ്. പ്രായമാകട്ടെ 25 മുതല്‍ 80 വയസുവരെയുള്ളവരാണ്. 72 ശതമാനം സ്ഥാനാര്‍ഥികളും 41നും 70 നും ഇടയില്‍ പ്രായമുള്ളവരാണ്. 25നും 30നും ഇടയില്‍ പ്രായമുള്ളവര്‍ 14 പേരാണ്. 71നും 80നും ഇടയില്‍ പ്രായമുള്ളവര്‍ 15പേരുണ്ട്. മുഖ്യമന്ത്രി വീരഭദ്രസിങ് ആണ് ഏറ്റവും പ്രായമുള്ള സ്ഥാനാര്‍ഥി. 83 വയസാണ് അദ്ദേഹത്തിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."