വിദേശികളുടെ മെഡിക്കല്‍ പരിശോധന: സ്വകാര്യവല്‍ക്കരണത്തിന് അനുമതി
മനാമ: വിദേശികളുടെ മെഡിക്കല്‍ പരിശോധന സ്വകാര്യവല്‍ക്കരിക്കാന്‍ ബഹ്‌റൈനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഖത്തറില്‍ നിന്നുള്ളവര്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യവും അറബ് രാഷ്ട്രങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും ബഹ്‌െൈറന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഇത് അനിവാര്യമാണെന്നും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പറഞ്ഞു.
ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവുമധികം തീവ്രവാദ ആക്രമണങ്ങള്‍ക്ക് വിധേയമായ സ്ഥലമാണ് ബഹ്‌റൈനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി.സി.സി ഉച്ചകോടിയില്‍ ഖത്തറിന്റെ സാന്നിധ്യമുണ്ടായാല്‍ ബഹ്‌റൈന്‍ പങ്കെടുക്കില്ലെന്ന വിദേശകാര്യമന്ത്രിയുടെ പ്രസ്താവന യോഗം ശരിവച്ചു. ഖത്തറിന്റെ നിലപാട് നിരാശാജനകമാണ്. അറബ് രാജ്യങ്ങളില്‍ അസ്വസ്ഥത പടര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഖത്തര്‍ തുടരുകയാണെന്നും യോഗം വിലയിരുത്തി. വിദേശികളുടെ മെഡിക്കല്‍ പരിശോധന സ്വകാര്യവല്‍ക്കരിക്കുന്നതോടെ വൈദ്യപരിശോധന വേഗത്തിലാകുകയും തൊഴിലുടമകള്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുകയും ചെയ്യുമെന്നും യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."