ലൈംഗികാരോപണം: ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി രാജിവച്ചു
ലണ്ടന്‍: ലൈംഗികാരോപണത്തെ തുടര്‍ന്നു ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലന് രാജിവച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് ഇദ്ദേഹം. വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. പത്തുവര്‍ഷം മുന്‍പായിരുന്നു സംഭവം. ഈ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക താക്കീത് ചെയ്തിരുന്നതായി കഴിഞ്ഞ ദിവസം ഫാലന്റെ വക്താവ് വെളിപ്പെടുത്തിയിരുന്നു. ഫാലന് ക്ഷമാപണം നടത്തിയിരുന്നതായും വെളിപ്പെടുത്തലുണ്ടായിരുന്നു.
സൈന്യത്തിന്റെ നിലവാരത്തിന് യോജിച്ച പ്രവര്‍ത്തിയല്ല താന്‍ ചെയ്തതെന്നു സ്വയം സമ്മതിച്ചാണ് ഫാലന്റെ രാജി. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്നും രാജി അവിശ്വസനീയവും ഞെട്ടിക്കുന്നതുമാണെന്നും മാധ്യമപ്രവര്‍ത്തക ജൂലിയ ഹാര്‍ട്ട്ലി ബൂവര്‍ പ്രതികരിച്ചു.
അതേസമയം, ഫാലന്റെ രാജി സ്വീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, അദ്ദേഹത്തിന്റെ ഔദ്യോഗിക സേവനങ്ങളെ പ്രകീര്‍ത്തിച്ചു. ഫാലന്റെ പിന്‍ഗാമിയായി മുന്‍ ചീഫ് വിപ്പ് ഗവിന്‍ വില്യംസനെ നിയമിച്ചിട്ടുമുണ്ട്. ചീഫ് വിപ്പ് സ്ഥാനത്തേക്ക് ജൂലിയന്‍ സ്മിത്തിനെയും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."