വിവാഹത്തട്ടിപ്പ്: മധ്യവയസ്‌കന്‍ പിടിയില്‍
തലശ്ശേരി: പത്രങ്ങളില്‍ വരുന്ന വിവാഹ പരസ്യങ്ങളിലെ ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍. എറണാകുളം സ്വദേശിയും കോഴിക്കോട് അത്തോളിയില്‍ താമസക്കാരനായ സിറാജുദ്ദീ (47)നെയാണ് ന്യൂമാഹി എസ്.ഐ എസ് അന്‍ഷാദും സംഘവും നാടകീയമായി കുടുക്കിയത്.
വധുവിനായുള്ള വിവാഹ പരസ്യം നല്‍കുന്നവരെ സമൂഹമാധ്യമങ്ങളില്‍ നിന്നു പകര്‍ത്തുന്ന സ്ത്രീകളുടെ ചിത്രം കാണിച്ച് സഹോദരിയാണെന്ന വ്യാജേന വിവാഹത്തിന് താല്‍പര്യമുണ്ടെന്നറിയിക്കും.
ഇങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ച് നേരില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ സ്ഥലവും തിയതിയും നിശ്ചയിക്കും.
തുടര്‍ന്ന് ഇവരില്‍ നിന്ന് പണമോ സ്വര്‍ണമോ കൈക്കലാക്കുകയാണ് സിറാജുദ്ദീന്റെ പതിവ്.
ഭാര്യയും മൂന്നു കുട്ടികളുമുള്ള സിറാജുദീന്‍ പല സ്ഥലങ്ങളില്‍ വിവിധ പേരുകളിലാണ് തട്ടിപ്പ് നടത്തുന്നത്. ഇയാള്‍ വേറെയും വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ചേവായൂര്‍ പൊലിസിലും ഇയാള്‍ക്കെതിരേ കേസുണ്ട്. വിവാഹ അന്വേഷണത്തിനാണെന്ന വ്യാജേന സമീപിച്ചാണ് ന്യൂ മാഹി പൊലിസ് ഇയാളെ കുടുക്കിയത്. മറ്റു സ്ഥലങ്ങളിലും ഇയാള്‍ നടത്തിയ വിവാഹ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിറാജുദീനെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."