സ്വന്തം വീഴ്ചകള്‍ക്ക് മറുപടി നല്‍കിയ ഇടതിന്റെ ജനജാഗ്രതാ യാത്രകള്‍ക്ക് ഇന്ന് സമാപനം
തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബര്‍ 21ന് ആരംഭിച്ച ഇടുതപക്ഷത്തിന്റെ ജനജാഗ്രതാ യാത്രകള്‍ ഇന്ന് സമാപിക്കും. എന്നാല്‍, യാത്രകളിലുടനീളം സ്വന്തം വീഴ്ചകള്‍ക്ക് മറുപടി പറയാനായിരുന്നു ഇടതുപക്ഷം കൂടുതലും സമയം കണ്ടെത്തിയത്.
ജാഗ്രതാ യാത്രയിലുടനീളം ബി.ജെ.പിക്കെതിരേ ആരോപണങ്ങളും അവരുടെ ജനദ്രോഹ നടപടികളും വിശദീകരിക്കുക എന്നതായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം. എന്നാല്‍, മിനി കൂപ്പര്‍ സഞ്ചാരം, മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ ആരോപണം, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള പാര്‍ട്ടി നേതാക്കളുടെ ബന്ധം തുടങ്ങിയ സ്വന്തം വീഴ്ചകള്‍ക്ക് മറുപടി പറയുക എന്നതായി മാറി ജാഗ്രതാ യാത്രയുടെ ലക്ഷ്യം.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥ കാസര്‍ക്കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി തൃശൂരില്‍ ഇന്ന് സമാപിക്കും. സിപി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥയുടെ സമാപനം എറണാകുളം ജില്ലയിലും സമാപിക്കും.
കോടിയേരിയുടെ പര്യാടനം വൈകീട്ട് അഞ്ചിന് തൃശൂര്‍ വിദ്യാര്‍ഥി കോര്‍ണറിലും കാനത്തിന്റേത് വൈറ്റിലയില്‍ വൈകീട്ടുമാണ് സമാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."