സ്റ്റേഷന്റെ ചുമതല എസ്.ഐക്ക് തന്നെ; സി.ഐക്കാണെന്നുള്ള ഉത്തരവ് തല്ക്കാലം നടപ്പാക്കില്ല
ചങ്ങരംകുളം: പൊലിസ് സ്റ്റേഷനുകളുടെ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കു കൈമാറിയുള്ള ഉത്തരവ് തല്ക്കാലം നടപ്പാക്കേണ്ടെന്നു നിര്‍ദേശം. സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരായി (എസ്.എച്ച്.ഒ) സി.ഐമാര്‍ ചുമതലയേല്‍ക്കുന്നതോടെ ഇവര്‍ക്കു കീഴിലുള്ള ഇതര പൊലിസ് സ്റ്റേഷനുകളുടെ മേല്‍നോട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിയാത്തതിനാലാണു നടപടി.സംസ്ഥാനത്തെ 196 പൊലിസ് സ്റ്റേഷനുകളില്‍എസ്.എച്ച്.ഒചുമതല നവംബര്‍ ഒന്നിനു സി.ഐമാര്‍ക്കു കൈമാറാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
സി.ഐമാര്‍ സ്റ്റേഷന് ചുമതലയേല്‍ക്കുമ്പോള്‍ ക്രമസമാധാന പാലനത്തിനും കുറ്റാന്വേഷണത്തിനും രണ്ട് എസ്.ഐമാരെ ചുമതലപ്പെടുത്തണം. ഒട്ടേറെ സ്റ്റേഷനുകളില്‍ ഒന്നിലധികം എസ്.ഐമാര്‍ ഇല്ലാത്ത സ്ഥിതിയുണ്ട്. നിലവില്സ്ത്രീകള്ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം, കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല സി.ഐമാര്‍ക്കാണ്. ഒരു സി.ഐയുടെ കീഴില്‍ നിലവില്‍ രണ്ടും മൂന്നും പൊലിസ് സ്റ്റേഷന് ഉണ്ട്. സര്‍ക്കിള്‍ ആസ്ഥാനത്തുള്ള പൊലിസ് സ്റ്റേഷനുകളിലാണു സി.ഐമാരോടു എസ്.എച്ച്.ഒ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."