HOME
DETAILS

കരുനാഗപ്പള്ളിയില്‍ തീപിടുത്തത്തില്‍ കടകള്‍ കത്തിനശിച്ചു; അറുപത് ലക്ഷം രൂപയുടെ നഷ്ടം

  
backup
November 03 2017 | 11:11 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%aa%e0%b4%bf

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ആലുംകടവ് മൂന്നാംമൂട് ജംക്ഷനില്‍ മൂന്ന് കടകള്‍ക്ക് തീപിടിച്ചു. നിരവധി സാമഗ്രികകള്‍ കത്തിനശിച്ചു.
ആലുംകടവ് തോപ്പില്‍ പാലസില്‍ ഷിഹാബുദ്ദീന്റെ ചോയിസ് ഏജന്‍സീസും, ആദിനാട് കൊച്ചു തറയില്‍ അബ്ദുള്ളകുട്ടിയുടെ ചോയിസ് ട്രഡേഴ്‌സ് ആന്റ് പെയിന്റ് ഹാഡ് വെയര്‍ കടയുമാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

കടയില്‍ വില്പനക്കായി വച്ചിരുന്ന ഇന്‍വെര്‍ട്ടര്‍, ഫാന്‍, കമ്പ്യൂട്ടര്‍, മോട്ടോറുകള്‍, ഇലക്ട്രിക്ക് വയറുകള്‍, പെയിന്റുകള്‍, പെയിന്റ് മിക്‌സിംഗ് മെഷീന്‍ തുടങ്ങി നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. ഏകദേശം 60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

സംഭവമറിഞ്ഞു കരുനാഗപ്പള്ളിയില്‍ നിന്നും ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍ വിശ്വനാഥിന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അട്ടിമറിയാകാനാണ് സാധ്യതയെന്ന് കരുതുന്നു. കടയടച്ച് പോകുമ്പോള്‍ മെയിന്‍ സ്വിച്ചുകള്‍ ഉള്‍പ്പെടെ എല്ലാം ഓഫാക്കി പോകാറാണ് പതിവെന്നും കടയുടമകള്‍ പറയുന്നു.

കൊല്ലത്ത് നിന്നും ഫോറന്‍സിക്, വിരലടയാള വിദഗ്ദര്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശാസ്ത്രീയ പരിശോധനകളുടേയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിദഗ്ധരുടെയും റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ കഴിയൂ. കരുനാഗപ്പള്ളി പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago