ദേശീയ തലത്തില്‍ പ്രാവ് പ്രദര്‍ശനം
തൃശൂര്‍: വാട്ട്‌സാപ്പ് കൂട്ടായ്മയിലൂടെ ദേശീയതലത്തില്‍ ആദ്യമായി പ്രാവ് പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കുന്നു. പീജ്യണ്‍സ് ഹോസ്പിറ്റല്‍ എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയാണ് നാളെ രാവിലെ പത്ത് മുതല്‍ വൈകീട്ട് ഏഴ് വരെ അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ പ്രദര്‍ശനം നടത്തുന്നത്. പ്രാവുകളുടെ രാജ്ഞി എന്ന വിശേഷണം അലങ്കരിക്കുന്ന വിശറി പ്രാവ് മുതല്‍ ലോകത്തിലെ ഏറ്റവും ചെറിയ പ്രാവായ സ്റ്റിക്ക് ടംബ്ലര്‍, ഏറ്റവും നീളം കൂടിയ ഓള്‍ഡ് ജര്‍മന്‍ ക്രോപ്പര്‍, പ്രാവുകളിലെ രാജാവായ കിംഗ് വരെ 120 ഇനം വ്യത്യസ്ത ബ്രീഡുകള്‍ പ്രദര്‍ശനത്തിനുണ്ടാകും. പത്തോളം വനിതകളും തങ്ങളുടെ പ്രാവുകളുമായി മത്സരത്തിനെത്തും. രാവിലെ പത്തിന് ടാഗോര്‍ സെന്റിനറി ഹാളില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴ് വരെ പ്രദര്‍ശനം നീളും. പ്രാവുകളുടെ അസുഖങ്ങള്‍, പ്രജനനം, പരിപാലനം തുടങ്ങിയവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഗ്രൂപ്പ് നല്‍കിവരുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഷിഹാബ് മതിലകം, ഷിബു മന്‍സൂര്‍, അനി ഷേഖ്, നജു നാട്ടിക സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."