HOME
DETAILS

നാടകവേദി കൈയ്യടക്കി എരുമപ്പെട്ടി സ്‌കൂള്‍

  
backup
November 03 2017 | 18:11 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%95%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf-%e0%b4%95%e0%b5%88%e0%b4%af%e0%b5%8d%e0%b4%af%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%8e%e0%b4%b0%e0%b5%81%e0%b4%ae

എരുമപ്പെട്ടി: കുന്നംകുളം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാടക മത്സരങ്ങളില്‍ എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ആധിപത്യം.
യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ മലയാള,സംസ്‌കൃത നാടകങ്ങളില്‍ ഒന്നാം സ്ഥാനവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി എരുമപ്പെട്ടി സര്‍ക്കാര്‍ സ്‌കൂള്‍ എല്ലാ വിഭാഗങ്ങളിലും മികച്ച നടന്‍മാരേയും നടിമാരേയും സ്വന്തമാക്കി.
ഈശ്വരന്‍ സ്വര്‍ഗം പി.ഒ. എന്ന നാടകമാണ് യു.പി.വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ജില്ല മത്സരത്തിലേക്ക് യോഗ്യത നേടിയത്.നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തി കാണിച്ച ഈ നാടകം കാണികളെ ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. കുട്ടികളുടെ അഭിനയ മികവ് വിസ്മയിപ്പിച്ചതിനോടൊപ്പം കാണികളുടെ കണ്ണുകളില്‍ നനവ് പടര്‍ത്തുകയും ചെയ്തു. പ്രശസ്ത സംവിധായകനുമായ വിനോദ് മുളങ്കുന്നത്ത്കാവ് രചിച്ച നാടകം അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ സന്തോഷ് വീരത്താണ് സംവിധാനം ചെയ്തത്.
സമൂഹത്തിലെ ജാതി വര്‍ണ്ണ വിവേചനത്തേയും കലകളുടെ കച്ചവട വല്‍ക്കരണത്തേയും നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ച ചെണ്ട പുരാണം എന്ന നാടകമാണ് വേദിയില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ നാടകം രചിച്ചതും സംവിധാനം ചെയ്തതും വിനോദ് മുളങ്കുന്നത്ത്കാവ് തന്നെയാണ്. കാക്കിക്കുള്ളിലെ കലാകാരനായ വിനോദ് മുളങ്കുന്നത്ത്ക്കാവിന്റെ വ്യത്യസ്ത അവതരണ ശൈലി നാടകത്തിന്റെ മികവ് വര്‍ദ്ധിപ്പിച്ചു. കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഭിനയ പ്രതിഭകള്‍ അരങ്ങ് തകര്‍ത്തപ്പോള്‍ കയ്യടികളോടേയും ആര്‍പ്പ് വിളികളോടേയുമാണ് കാണികള്‍ ഒരോ രംഗങ്ങളേയും സ്വീകരിച്ചത്.
നഗരവല്‍ക്കരണത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടു പോയ ഗ്രാമ നന്മകളുടെ ഓര്‍മപ്പെടുത്തലായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗം അവതരിപ്പിച്ച ഓലപ്പുര എന്ന നാടകം.ഷൈന്‍ സാഗറാണ് നാടകം സംവിധാനം നിര്‍വഹിച്ചത്. യു.പി, ഹൈസ്‌കൂള്‍ വിഭാഗം നാടകങ്ങളും കലാസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത് മോഹനന്‍ മുളങ്കുന്നത്ത്കാവാണ്.
സംസ്‌കൃത നാടകങ്ങള്‍ സംവിധാനം ചെയ്തത് സ്‌കൂളിലെ അധ്യാപകരായ രതീഷ്, ശ്രീദേവി, ദീജാഭായ് എന്നിവരാണ്. മലയാളം നാടകം യു.പി.വിഭാഗം നിരഞ്ജ് കെ.ഇന്ദ്രന്‍, ഹൈസ്‌കൂള്‍ ശ്രീരാജ് മേനോന്‍, ഹയര്‍ സെക്കന്ററി അശ്വതി.എം, സംസ്‌കൃതം യു.പി. സുധീഷ്, ദേവിക, ഹൈസ്‌കൂള്‍ ആന്‍മരിയ, അക്ഷയ് എന്നിവരാണ് മികച്ച അഭിനേതാക്കളായി തിരഞ്ഞെടുക്കപ്പെട്ടവര്‍. സ്‌കൂള്‍ കലാവേദിയുടെ നേതൃത്വത്തിലാണ് നാടകങ്ങള്‍ അരങ്ങിലെത്തിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago
No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago