റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്കെന്ന് ഡീലേഴ്സ് അസോസിയേഷന്
തൃശൂര്‍: റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാറില്‍ നിന്ന് അനുകൂല നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിന് തയാറെടുക്കുകയാണെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
350 കാര്‍ഡുകള്‍ വരെയുള്ള കടകള്‍ക്ക് 16000 രൂപ വേതനവും അതിനു മുകളില്‍ കാര്ഡുകളുള്ളവക്ക് വര്‍ധിപ്പിച്ചു നല്‍കുകയും ചെയ്യുന്ന രീതിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജ് ഉടന്‍ നടപ്പിലാക്കുക, വാതില്‍പ്പടി വിതരണത്തില്‍ തൂക്കം കൃത്യമായി ലഭിക്കുന്നതിന് പ്രിന്റോടു കൂടിയ ത്രാസ് ഏര്‍പ്പെടുത്തുക, കാര്‍ഡ് വിഹിതം കാര്‍ഡുടമകളെ അറിയിക്കുന്നതിന് മുന്‍പായി റേഷന്‍ കടകളില്‍ ലഭ്യമാക്കുക, ഒറ്റ ലൈസന്‍സ് ഏര്‍പ്പെടുത്തുക, ആദായ നികുതിയില്‍ നിന്ന് റേഷന്‍ വ്യാപാരിയെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് സമര കണ്‍വീനര്‍ ടി.എ ഗോപി പറഞ്ഞു. സമരത്തിന് മുന്നോടിയായി അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറിന് തൃശൂര്‍ കലക്ടറേറ്റിനു മുമ്പില്‍ നടത്തുന്ന ധര്‍ണ മുന്‍ എം.എല്‍.എ ടി.വി ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."