HOME
DETAILS

പുത്തന്‍ചിറ സര്‍ക്കാര്‍ ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് കൂട്ടായ്മ

  
backup
November 03 2017 | 18:11 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

പുത്തന്‍ചിറ : സര്‍ക്കാര്‍ ആശുപത്രി കാര്യക്ഷമമായി പ്രവര്‍ത്തിക്കണം എന്ന് കരിങ്ങോള്‍ച്ചിറ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. മുപ്പതോളം രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാന്‍ സംവിധാനമുള്ള ആശുപത്രിയില്‍ മൂന്ന് രോഗികള്‍ മാത്രമാണുള്ളത്.
സ്വകാര്യ ആശുപത്രികളില്‍ പോലും രോഗികളുടെ അമിതമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പുത്തന്‍ചിറ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് രോഗികള്‍ ഇല്ലാത്തതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തണം എന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട താലൂക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കിടക്കാന്‍ വരാന്തകളില്‍ വരെ ഇടം തേടേണ്ടിവരുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വാര്‍ഡ് സംവിധാനമുള്ള പുത്തന്‍ചിറ സര്‍ക്കാര്‍ ആശുപത്രി കിടപ്പു രോഗികള്‍ ഇല്ലാതെ ശൂന്യമായി കിടക്കുന്നത്.
ഡോക്ടര്‍മാരുടെ അനാസ്ഥ, വിദഗ്ധ ചികിത്സയുടെ അഭാവം, മറ്റ് ജീവനക്കാരുടെ അലംഭാവം, അങ്ങനെ കാരണം പലതും പറയാമെങ്കിലും നൂറുകണക്കിന് രോഗികള്‍ ഔട്ട്‌പേഷ്യന്റ് ആയി വരുന്ന ആശുപത്രിയില്‍ അടിയന്തര ചികിത്സ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗികളെ അഡ്മിറ്റ് ചെയ്ത് റിസ്‌കെടുക്കാന്‍ ഡോക്ടര്‍മാര്‍ തയാറല്ല എന്നതാണ് വസ്തുത. കിടത്തി ചികിത്സ ആവശ്യമായി വരുന്ന ചെറിയ അസുഖമുള്ള രോഗികളെ പോലും താലൂക്ക് സര്‍ക്കാര്‍ ആശുപത്രി അടക്കമുള്ള മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നത് കൊണ്ടാണ് പുത്തന്‍ചിറ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടപ്പു രോഗികള്‍ ഇല്ലാത്തത്. ബ്ലോക്ക് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത ചര്‍ച്ചകള്‍ നടത്തി ജനകീയ പങ്കാളിത്തത്തോടെ അടിയന്തിര അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു ജനങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസവ വിഭാഗം വരെ പ്രവര്‍ത്തിച്ചിരുന്ന പുത്തന്‍ചിറ സര്‍ക്കാര്‍ ആശുപത്രി പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ കൊണ്ടുവരാന്‍ ബ്ലോക്ക് പഞ്ചായത്ത് ഇനിയും മുന്‍കൈ എടുത്തില്ലെങ്കില്‍ ശോചനീയ അവസ്ഥയിലേക്ക് നീങ്ങുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ പട്ടികയില്‍ പുത്തന്‍ചിറ സര്‍ക്കാര്‍ ആശുപത്രി മുന്‍നിരയില്‍ ഉണ്ടാകുമെന്ന് ജനകീയ കൂട്ടായ്മ ഓര്‍മപ്പെടുത്തി.
കൂട്ടായ്മ പ്രസിഡന്റ് സാലി സജീര്‍ അധ്യക്ഷനായ പ്രതിഷേധയോഗം പുത്തന്‍ചിറ വികസനകാര്യ സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ പി.എ നിസാര്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ സെക്രട്ടറി യു.കെ വേലായുധന്‍ , കൂട്ടായ്മ ഭാരവാഹികളായ സനാതനന്‍ അഷ്‌റഫ് , കടൂപൂക്കര രവീന്ദ്രന്‍ , തെക്കേടത്ത് റിയാസ്, കരിങ്ങാച്ചിറ ശങ്കരന്‍ കുട്ടി, റാബിയ ടീച്ചര്‍, അഷ്‌റഫ് വൈപ്പിന്‍ കാട്ടില്‍ , ഹംസ പിണ്ടാണി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago