HOME
DETAILS
MAL
രാജീവ് വധക്കേസ്: ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
backup
November 03 2017 | 18:11 PM
കൊച്ചി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതി രഞ്ജിത്ത് നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നവംബര്‍ ഒന്‍പതിലേക്ക് മാറ്റി.
കേസിലെ മുഖ്യപ്രതിയായ ചക്കര ജോണിയുടെ ഡ്രൈവറാണ് രഞ്ജിത്ത്. കേസിലെ ഏഴാംപ്രതി അഡ്വ. സി.പി ഉദയഭാനുവിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ചക്കരജോണിയും ഉദയഭാനുവും രഞ്ജിത്തും വിളിച്ച ഫോണ്‍ കോള്‍ രേഖകള്‍ ഈ കേസില്‍ നിര്‍ണായകമാണെന്ന് അന്വേഷണസംഘം നേരത്തേ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."