HOME
DETAILS
MAL
സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതായി ബന്ധുക്കള്‍
backup
November 03 2017 | 19:11 PM
നാദാപുരം: സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സി.ബി.ഐക്ക് ലഭിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയും പിതാവ് അശോകനും പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണ്. കഴിഞ്ഞ ജൂണ്‍ 15നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അന്നുതന്നെ ഇതിന്റെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിനും സി.ബി.ഐക്കും അയച്ചുകൊടുത്തതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നതായും അവര്‍ പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടക്കുന്നതായി ജിഷ്ണുവിന്റെ കുടുംബം നേരത്തേ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."