സമൂഹത്തിലെ അതിക്രമങ്ങള്‍ക്കെതിരേ യുവാക്കള്‍ രംഗത്ത് വരണം: സെയ്ദു മുഹമ്മദ് മാസ്റ്റര്‍
കായംകുളം: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ യുവാക്കള്‍ രംഗത്ത് വരണമെന്ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സെയ്ദു മുഹമ്മദ് മാസ്റ്റര്‍. എസ്.വൈ.എസ് കായംകുളം മേഖലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് യുവാക്കള്‍ ലഹരി വസ്തുക്കളുടെ അടിമകളായി മാറിയിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി നിസാര്‍ പറമ്പല്‍ മുഖ്യ പ്രഭാഷണം നടത്തി.
മേഖലാ പ്രസിഡന്റ് നാസര്‍ എം. മൈലോലി അധ്യക്ഷനായി. റിട്ടേണിംഗ് ഓഫിസര്‍ അഷ്റഫ് വണ്ടാനം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ ട്രഷര്‍ എ.എ വാഹിദ്, വൈസ് പ്രസിഡന്റ് കെ.എ വാഹിദ് മാസ്റ്റര്‍, പി.എ ഖാദര്‍ മുസ്ലിയാര്, ഷാഫി മൗലവി കായംകുളം, മഹ്മൂദ് മുസ്ലിയാര് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി നാസര്‍ എം. മൈലോലി ( പ്രസിഡന്റ്) എ.എ വാഹിദ് (വര്‍ക്കിംഗ് പ്രസിഡന്റ്) ഒ അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാര്, അബ്ദുല്‍ അസീസ് കല്ലില്‍, ഇര്‍ഷാദ് എരുവ (വൈസ്' പ്രസിഡന്റുമാര്‍), വി.കെ ബഷീര്‍ (ജനറല്‍ സെക്രട്ടറി ) താജുദ്ദീന് ഇല്ലിക്കുളം (വര്‍ക്കിംഗ് സെക്രട്ടറി) ഹസ്സന്‍കുഞ്ഞ് ചൂനാട്, ഇസ്മായില്‍ കുഞ്ഞ് മുസ്ലിയാര്, ഷിഹാബുദ്ദീന് മുസ്ലിയാര് കീരിക്കാട് ( ജോ: സെക്രട്ടറി )അഹമ്മദ് കുഞ്ഞ് താന്നിക്കല്‍ ( ട്രഷര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."