മാനന്തവാടി-തിരുവനന്തപുരം കെ.എസ്.ആര്.ടി.സി സര്‍വിസ് ആരംഭിക്കണമെന്ന്
മാനന്തവാടി: കെ.എസ്.ആര്.ടി.സി പുതിയ സ്കാനിയ ബസുകള്‍ വാടകക്കെടുത്തു സര്‍വീസ് ആരംഭിച്ച സാഹചര്യത്തില്‍ ഒഴിവാക്കപ്പെടുന്ന മള്‍ട്ടി ആക്സില്‍ വോള്‍വോ ഉപയോഗിച്ച് തിരുവനന്തപുരം- മാനന്തവാടി എ.സി സര്‍വീസ് തുടങ്ങണമെന്ന്് ആവശ്യം.
ബംഗളൂരുവില്‍ നിന്നും മാനന്തവാടി വഴി എ.സി സ്വകാര്യയ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഇവയെല്ലാം എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കുന്നവയാണ്.
നിലവില്‍ മാനന്തവാടിയില്‍ നിന്നും കെ.എസ്.ആര്.ടി.സി എ സി ബസുകളൊന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നില്ല. 500 കിലോമീറ്ററോളം യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കുകയാണ്. പ്രിയദര്‍ശിനി സഹകരണ സംഘത്തിന്റെ ഒരു എസി ബസ് തിരുവനന്തപുരം സര്‍വീസ് നടത്തിയിരുന്നുവെങ്കിലും അതും മാസങ്ങളായി നിലച്ചിരിക്കുകയാണ്.
ഇപ്പോള്‍ മാനന്തവാടിയില്‍ നിന്നും ഒരു സ്വകാര്യ ബസ് മാത്രമാണ് തിരുവനന്തപുരം സര്‍വീസ് നടത്തുന്നത്.
ഇതിന് അമിത ചാര്‍ജാണ് ഈടാക്കുന്നതെന്നും ആരോപണമുണ്ട്. അതെ സമയം ജില്ലയിലെ ബത്തേരി, പുല്‍പ്പള്ളി ഡിപ്പോകളില്‍ നിന്നും മള്‍ട്ടി ആക്സില്‍ സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. മാനന്തവാടിയില്‍ നിന്ന് കൂടി സര്‍വീസ് ആരംഭിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."