കലക്ട്രേറ്റ് ധര്‍ണ നടത്തി
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സ്റ്റേറ്റ് എംപ്ലോയിസ് യൂനിയന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി എസ്.ഇ.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് ധര്‍ണ നടത്തി.
എസ്.ഇ.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി മൊയ്തു അധ്യക്ഷനായി. കെ.എ.എസ് അവ്യക്തത പരിഹരിക്കുക, സ്പാര്‍ക്ക് അപാകത പരിഹരിക്കുക, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക, ഇന്ധനവില നിയന്ത്രണാധികാരം തിരിച്ചെടുക്കുക, കൈപറ്റിയ ശമ്പള കുടിശ്ശിക തിരിച്ചടക്കണമെന്ന ഉത്തരവ് റദ്ദാക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.
ജന.സെക്രട്ടറി റമീസ് ബക്കര്‍, ഷുക്കൂര്‍ തരുവണ, കെ.സി ഇബ്രാഹിം, അഷ്റഫ് കെല്ലൂര്‍, ഇബ്രാഹിം ചേക്ക്, പി.പി ഷൈജല്‍, മുസ്തഫ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."