കുടിവെള്ള ക്ഷാമം ട്രയല്‍ പമ്പിങ് രണ്ടാഴ്ചക്കകം
കോഴിക്കോട്: പയ്യോളി നഗരസഭയിലുള്ള തീരദേശ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ചെത്തില്‍ പാടശേഖര സമിതിക്കായി നിര്‍മിച്ച കിണറില്‍ നിന്ന് രണ്ടാഴ്ചയ്ക്കകം ട്രയല്‍ പമ്പിങ് നടത്താന്‍ തീരുമാനമായി.
കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. സി.ഡബ്ല്യു.ആര്.ഡി.എം അധികൃതരാണു ട്രയല്‍ പമ്പിങ് നടത്തുക. ഇതിനുള്ള ചെലവ് പയ്യോളി നഗരസഭ വഹിക്കും. പമ്പിങ്ങിനുശേഷമുള്ള പ്രദേശത്തെ ജലവിതാനം അറിയാനാണു ട്രയല്‍ നടത്തുന്നത്.
മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഫിഷറീസ് ഡിസ്പന്‍സറി എന്നിവിടങ്ങളിലെ കിണറുകള്‍ നവീകരിച്ച് കുടിവെള്ള വിതരണത്തിന് ഉപയോഗിക്കും. പാണ്ടികശാല കോളനി, ഗാന്ധിനഗര്‍ കോളനി, ഇയ്യോത്ത് കോളനി എന്നിവിടങ്ങളിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി സര്‍വേ നടപടി സ്വീകരിക്കാന്‍ ഹരിതകേരള മിഷനു നിര്‍ദേശം നല്കി.
കെ.ദാസന് എം.എല്‍.എ, പയ്യോളി നഗരസഭാധ്യക്ഷ പി. കുല്‍സു, എ.ഡി.എം ടി. ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."