എക്‌സിക്യുട്ടീവിന് പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിച്ചു നാട്ടുകാര്‍ ഉജ്ജ്വല സ്വീകരണം നല്‍കി
പയ്യോളി: കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവിന് പയ്യോളിയില്‍ എല്ലാ ദിവസവും സ്റ്റോപ്പ് അനുവദിച്ചു. റെയില്‍വേയുടെ നടപടിയില്‍ നാട്ടുകാര്‍ ഒന്നടങ്കം സന്തോഷം പ്രകടിപ്പിച്ചു.
ട്രെയിന്‍ ഇന്നലെ രാവിലെ 5.45ന് പയ്യോളി സ്റ്റേഷനിലെത്തി. നാട്ടുകാര്‍ ട്രെയിനിന്റെ മുന്‍ ഭാഗത്ത് കൂറ്റന്‍ പൂമാല ചാര്‍ത്തി. പുതിയ സമയക്രമമനുസരിച്ച് പയ്യോളിയിലെ സ്റ്റോപ്പ് നിര്‍ത്തലാക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.
ഇതിനിടയില്‍ ശക്തമായ ഇടപെടലുകള്‍ നടക്കുകയും ട്രെയിന്‍ തടയല്‍ സമര പരിപാടിക്ക് രൂപം കൊടുക്കുകയും ചെയ്തിരുന്നു. നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസം നിര്‍ത്തുന്നത് തുടരുമെന്നും ഫെബ്രുവരി മുതല്‍ എല്ലാ ദിവസവും പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിക്കുമെന്നുമുള്ള അറിയിപ്പ് ലഭിച്ചിരുന്നു.
നവംബര്‍ ഒന്നിന് ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് നിന്ന് ഇറങ്ങിയ സമയ പട്ടികയിലാണ് പയ്യോളിയില്‍ എക്‌സിക്യുട്ടീവിന് സ്ഥിരം സ്റ്റോപ്പ് അനുവദിച്ചതായ വിവരമുള്ളത്. മഠത്തില്‍ നാണു മാസ്റ്റര്‍, സി. കുഞ്ഞീരാമന്‍, സി.പി രവീന്ദ്രന്‍, മീത്തില്‍ അബ്ദുറഹിമാന്‍, അഷറഫ് കോട്ടക്കല്‍, കെ. ഫല്‍ഗുനന്‍, സി. സുരേഷ്, എം.പി അനൂരൂപ്, കെ.വി ചന്ദ്രന്‍, കെ.ടി ലിഗേഷ്, കെ.ടി വിനോദ്, എന്‍.സി മുസ്തഫ, വടക്കയില്‍ ഷഫീഖ്, എ.പി കുഞ്ഞബ്ദുള്ള, സി.പി ഫാത്വിമ സ്വീകരണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."