HOME
DETAILS
MAL
നിര്‍ഭയ വളണ്ടിയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
backup
November 03 2017 | 19:11 PM
കോഴിക്കോട്: രാജ്യത്ത് സുരക്ഷയുടെ പേരില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സ്വാതന്ത്ര്യം അവഗണിക്കപ്പെടുന്നുണ്ടെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ. 'നിര്‍ഭയ കേരളം സുരക്ഷിത കേരളം' എന്ന ലക്ഷ്യവുമായി കേരള പൊലിസ് നടപ്പാക്കുന്ന നിര്‍ഭയ വളണ്ടിയര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.പി എസ്. കാളിരാജ് മഹേഷ് കുമാര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി കമ്മിഷണര്‍ മെറിന് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കമ്മിഷണര്‍ പി.ടി വാസുദേവന്‍, കോര്പറേഷന് സെക്രട്ടറി മൃണ്മയി ജോഷി, വനിതാസെല്‍ ഇന്‍സ്പെക്ടര്‍ ഷാന്റി സിറിയക്, കെ. വിവേകാനന്ദന്, വി.പി പവിത്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."