വിള ആരോഗ്യ പരിപാലന പദ്ധതിക്ക് തുടക്കമായി
കരുളായി: പാരിസ്ഥിതിക എന്‍ജിനിയറിങ്ങിന്റെ ഭാഗമായി വിള ആരോഗ്യ പരിപാലന പദ്ധതിക്ക് കരുളായി കൃഷിഭവന്റെ നേതൃത്വത്തില്‍ തുടക്കമായി. പഞ്ചായത്തിലെ തൊ@ിയിലുള്ള നെല്ലേങ്ങര രാധാകൃഷ്ണന്റെ മൂന്നേക്കര്‍ പാടശേഖരത്തിലാണ് മാതൃകാ കൃഷി തോട്ടമൊരുക്കുന്നത്.
പാട വരമ്പിലൂടെ വിത്യസ്ഥ കൃഷികള്‍ ചെയ്യ്ത് നെല്ലിനെ ദോഷകരമായി ബാധിക്കുന്ന കീടങ്ങളെയും പുഴുകളെയും കീടനാശിനി ഉപയോഗിക്കാത്തെ നിയന്ത്രിക്കുകയാണ് പരിസ്ഥിതീക എന്‍ജിനിയറിങ് ലക്ഷ്യമിടുന്നത്.
എള്ള്, പയര്‍, മല്ലിക തുടങ്ങിയ കൃഷികളാണ് നെല്ലിന്റെ ഇടവിളയായി കൃഷി ചെയ്യുന്നത്. അതിലൂടെ ഇരപിടിയനും, മറ്റ് പരാത പ്രാണികളുടെയും ആവാസ് വ്യവസ്ഥ സൃഷിടിക്കുകയാണ് രീതി. ഇത് പ്രാവര്‍ത്തികമാവുന്നതോടെ കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കാന്‍ കഴിയും.
നെല്ലിന് പുറമെ പാടത്ത് നിന്നും അധിക വരുമാനമു@ാക്കാനും കര്‍ഷകര്‍ക്കാവും. പയര്‍ ചെടികള്‍ നൈട്രജന്‍ സംഭരിക്കുന്നതിനാല്‍ നെല്‍കൃഷിയാരംഭത്തില്‍ വളമായി ഈ ചെടി ഉള്‍പെടുത്താമെന്നതും കര്‍ഷകര്‍ക്ക് നേട്ടമാണ്.
പദ്ധതി നടത്തിപ്പിനായി സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കൃഷി വകുപ്പ് മുഖാന്തരം കര്‍ഷകര്‍ക്ക് നല്‍കുന്നു@്. മാതൃകാ കൃഷി തോട്ടം പൂര്‍ണതയില്‍ എത്തുന്നതോടെ മറ്റ് കര്‍ഷകക്കും ക@് മനസിലാക്കി സ്വന്തം കൃഷിയിടത്തില്‍ പ്രാവര്‍ത്തികമാക്കാം.
പദ്ധതിയുടെ ഉദ്ഘാടനം കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍ ഉദ്ഘാടനം ചെയ്യ്തു. വാര്‍ഡ്‌മെമ്പര്‍ എം.ബിനേഷ് അധ്യക്ഷനായി.
ചടങ്ങില്‍ കൃഷി ഓഫിസര്‍ കെ.വി ശ്രീജ, ബ്ലോക്ക് പഞ്ചായത്തംഗം ഫത്തിമ സലീം, കെ.മിനി, കൃഷി അസിസ്റ്റന്റ് ഷീജ, പാടശേഖര സമിതി സെക്രട്ടറി വിളയില്‍ ബാലകൃഷ്ണന്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."