കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 20ന്
കരുവാരകുണ്ട്: കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം 20ന് നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിനുമാണ് നടക്കുക. ഇതുസംബന്ധിച്ച് കമ്മിഷന്റെ അറിയിപ്പ് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി.
ഇതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിനും സി.പി.എമ്മിനും അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. ലീഗ് വിരോധികളായ കോണ്‍ഗ്രസ് അംഗങ്ങള്‍ സി.പി.എമ്മുമായി കൂട്ടുപിടിച്ചു ലീഗിനെ അധികാരത്തിലെത്താതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല. സി.പി.എമ്മുമായി കൂട്ടുചേര്‍ന്ന് സി.പി.എം സ്വതന്ത്രനായ അംഗത്തിന് പ്രസിഡന്റ് സ്ഥാനവും സി.പി.എം പിന്തുണച്ച കോണ്‍ഗ്രസ് അംഗത്തെ വൈസ് പ്രസിഡന്റ് ആക്കാനുമായിരുന്നു രഹസ്യ ചര്‍ച്ചകള്‍ നടന്നിരുന്നത്.
എന്നാല്‍ ഇതിന് ഔദ്യോഗികമായ പ്രഖ്യാപനമോ ചര്‍ച്ചയോ നടന്നിട്ടില്ല. അതേസമയം യു.ഡി.എഫ് സഖ്യത്തിലേക്ക് നീങ്ങാന്‍ തന്നെയാണ് സാധ്യതയെന്ന് ഉന്നത പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
സി.പി.എമ്മുമായി ഭരണത്തിലേറാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ഡി.സി.സി അംഗം പറഞ്ഞിരുന്നു.
സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും വണ്ടൂര്‍ നിയോജക മണ്ഡലം എം.എല്‍.എക്കെതിരേയും ശക്തമായ നിലപാടെടുക്കുന്ന സി.പി.എമ്മിനെതിരേ ശക്തമായ പ്രതിഷേധം നിലനില്‍ക്കവെയാണ് യു.ഡി.എഫ് ചര്‍ച്ചകള്‍ക്ക് സാധ്യത തെളിഞ്ഞത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ച മുസ്‌ലീംലീഗും കോണ്‍ഗ്രസും ഒമ്പതും ഏഴും സീറ്റുകള്‍ നേടി. ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ മുസ്‌ലിം ലീഗ് അധികാരത്തിലേറി. ഭരണത്തിലേറിയ ഭരണം തൃപ്തികരമല്ലെന്നു കാട്ടിയാണ് കോണ്‍ഗ്രസ് വിശ്വാസം നല്‍കിയത്. അവിശ്വാസപ്രമേയം സി.പി.എമ്മിന്റെ പിന്തുണയോടെ കഴിഞ്ഞ 22ന് പാസാവുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള പ്രഖ്യാപനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."