കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
എടപ്പാള്‍: കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രി വികസനപാതയിലേക്ക്. ദിവസവും അറുനൂറിലധികം രോഗികള്‍ ഒപി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്ന കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ വേണ്ടെത്ര വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല. കാലങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ വികസനമെത്തുന്നത്. പത്തുകോടിയിലധികം ചെലവു പ്രതീക്ഷിക്കുന്ന വികസന പദ്ധതികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. എംഎല്‍എ ഫണ്ടില്‍നിന്നുള്ള 39.93 ലക്ഷം രൂപ ചെലവിട്ടിട്ടുള്ള ആദ്യ ഘട്ട നിര്‍മാണമാണ് ആരംഭിച്ചത്.
ആദ്യഘട്ടമായി നാലു നിലകളോടുകൂടിയ പുതിയ ഐപി വാര്‍ഡിന്റെ നിര്‍മാണമാണ് ആരംഭിച്ചത്. നിലവിലെ ഐപി വാര്‍ഡിന് സമീപത്തായാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന് ആവശ്യമായി വരുന്ന അധിക തുക നിര്‍മാണം പുരോഗമിക്കുന്ന മുറയ്ക്ക് ലഭ്യമാക്കാമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ൂടുതല്‍ തുക അനുവദിക്കുന്നതോടെ ആധുനിക രീതിയിലുള്ള ഐപി വാര്‍ഡ് തയാറാക്കും. ഈ കെട്ടിടത്തോട് ചേര്‍ന്ന് എംപി ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് മറ്റൊരു കെട്ടിടംകൂടി നിര്‍മിക്കാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്.ഡയാലിസിസ് സെന്റര്‍ അടക്കമുള്ളവയ്ക്കാണ് സൗകര്യം ഒരുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."