കോട്ടക്കല്‍ മണ്ഡലം: റോഡ് നവീകരണത്തിന് ഒന്നരകോടി രൂപയുടെ ഭരണാനുമതി
പുത്തനത്താണി: കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ അടിയന്തിരമായ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഒന്നരകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ കുഴിയടക്കല്‍, അനുബന്ധപ്രവൃര്‍ത്തികള്‍ക്കായാണ് തുക അനുവദിച്ചത്.
വളാഞ്ചേരി - തിരുവേഗപ്പുറ റോഡ് റബറൈസ്ഡ് പുതുക്കല്‍ (50 ലക്ഷം), ബി.പി അങ്ങാടി - കുറ്റിപ്പുറം റോഡ് (10 ലക്ഷം), ബി.പി അങ്ങാടി - കുറ്റിപ്പുറം റോഡ്, പഴയ എന്‍.എച്ച് - കുറ്റിപ്പുറം എന്‍.എച്ച് ജങ്ഷന്‍ റോഡ് (5 ലക്ഷം) , ചാപ്പനങ്ങാടി - ഇന്ത്യനൂര്‍ - കോട്ടക്കല്‍ റോഡ് (5 ലക്ഷം), അങ്ങാടിപ്പുറം-വളാഞ്ചേരി റോഡ് (5 ലക്ഷം), വട്ടപ്പറമ്പ് - കാടാമ്പുഴ റോഡ് (10 ലക്ഷം), മൂടാല്‍-കാവുംപുറം - കാടാമ്പുഴ (അമ്പലപ്പറമ്പ്) റോഡ് (5 ലക്ഷം), ചേണ്ടി-കടന്നാമുട്ടി-ചൂനൂര്‍-ഇന്ത്യനൂര്‍ (5 ലക്ഷം),വാരിയത്തപ്പടി -മങ്കേരി - വെണ്ടല്ലൂര്‍ റോഡ് ( 5 ലക്ഷം), ആക്കപ്പറമ്പ്-കടന്നാമുട്ടി-കാടാമ്പുഴ റോഡ് (5 ലക്ഷം), വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡ് (5 ലക്ഷം), പാറമ്മല്‍- പറങ്കി മൂച്ചിക്കല്‍ റോഡ് (5 ലക്ഷം), പി.എച്ച് സെന്റര്‍ - മുക്കിലപീടിക റോഡ് (5 ലക്ഷം), ലിങ്ക് പൂക്കാട്ടിരി - റെയില്‍വേ സ്‌റ്റേഷന്‍ റോഡ് (5 ലക്ഷം), കോട്ടക്കല്‍ ആര്യവൈദ്യശാല റോഡ് (5 ലക്ഷം), ജാറത്തിങ്ങല്‍ - മജീദ്കുണ്ട് റോഡ് (15 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് ഫണ്ട്അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."