ജില്ലയിലെ പാസ്‌പോര്‍ട്ട് പൊലിസ് വെരിഫിക്കേഷന്‍ ഇനി വിരല്‍തുമ്പില്‍ മലപ്പുറം പേപ്പര്‍രഹിത പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തുന്ന സംസ്ഥാനത്തെ ആദ്യജില്ല
മലപ്പുറം: പാസ്‌പോര്‍ട്ട് പൊലിസ് വെരിഫിക്കേഷന്‍ മൊബൈല്‍ ആപ് വഴി നടത്തുന്നതിന് ജില്ലയില്‍ തുടക്കമായി. കഴിഞ്ഞമാസം ജില്ലയിലെ ഏഴ് പൊലിസ് സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും പാസ്‌പോര്‍ട്ട് വെരിഫിക്കേഷനു വേണ്ടി മാത്രമായി പ്രത്യേകം പൊലിസ് ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറക്കിയത്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിച്ചയുടന്‍ തന്നെ പൊലിസ് സ്റ്റേഷനുകളിലെ പ്രത്യേകം തെരഞ്ഞെടുത്ത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലിസ് ഓഫിസില്‍ നിന്നും മൊബൈല്‍ ആപ് വഴി ഫയലുകള്‍ നല്‍കും. ഫീല്‍ഡ് വെരിഫിക്കേഷന്‍ ഓഫിസര്‍മാര്‍ ഫീല്‍ഡില്‍ പോയി മൊബൈല്‍ ഉപയോഗിച്ച് വെരിഫിക്കേഷന്‍ നടത്തി ഉടന്‍ തന്നെ തിരികെസമര്‍പ്പിക്കുകയാണ് ചെയ്യുന്നത്.
തിരികെ ലഭിക്കുന്ന പൊലിസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അന്നുതന്നെ ജില്ലാ പൊലിസിന് സമര്‍പ്പിക്കുന്നതോടുകൂടി വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാവും. ഈ പദ്ധതി പ്രകാരം കേരളത്തിലെ സമ്പൂര്‍ണ പേപ്പര്‍രഹിത പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തുന്ന ആദ്യത്തെ ജില്ലയായി മലപ്പുറം മാറി.
അപേക്ഷകര്‍ക്ക് നാലു ദിവസത്തിനുള്ളില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നതോടെ പൊലിസ് വെരിഫിക്കേഷനിലെ കാലതാമസം ഇല്ലാതാകും.
അപേക്ഷകള്‍ വെരിഫിക്കേഷന് വേണ്ടി അയച്ചയുടന്‍ അപേക്ഷകര്‍ക്ക് എസ്.എം.എസ് ലഭിക്കുകയും അപേക്ഷകര്‍ ഒറിജിനല്‍ രേഖകള്‍ വെരിഫിക്കേഷന് വേണ്ടി തയാറാക്കുകയും വേണം. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം ഉല്ലാസ് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലിസിലെ 10 ഉദ്യോഗസ്ഥരാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. കേരളാ പൊലിസ് വികസിപ്പിച്ചെടുത്ത ആപ് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പൊതുജനങ്ങള്‍ക്ക് ംംം.ല്ശു.സലൃമഹമുീഹശരല.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ അപേക്ഷയുടെ ഫയല്‍ നമ്പര്‍ എന്റര്‍ ചെയ്ത് അപേക്ഷയുടെ തല്‍സ്ഥിതി അറിയുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."