ജില്ലയില്‍ പുതിയ 12 ബഡ്‌സ് സ്‌കൂളുകള്‍ക്ക് കൂടി അനുമതി ശലഭങ്ങള്‍17 ബഡ്‌സ് ഫെസ്റ്റ് നാളെ മലപ്പുറത്ത്
മലപ്പുറം: കുടുംൂബശ്രീ മിഷനു കീഴില്‍ ജില്ലയില്‍ പുതിയ പന്ത്രണ്ട് ബഡ്‌സ് സ്‌കൂളുകള്‍ കൂടി അരംഭിക്കുന്നു. മാനസിക വെല്ലുവിളിയുള്ള കുട്ടികള്‍ക്കായി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളുകളും പതിനെട്ടു വയസ് കഴിഞ്ഞവര്‍ക്കുള്ള ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്കുമാണ് പുതുതായി 12 പഞ്ചായത്തുകളില്‍ കൂടി തുടങ്ങുന്നത്. നിലവില്‍ 15 ഗ്രാമപഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലാണ് ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊന്‍മള, അരീക്കോട്, ഊര്‍ങ്ങാട്ടിരി, തിരുന്നാവായ,വാഴക്കാട്, വട്ടംകുളം, പുറത്തൂര്‍, മംഗലം, തൃപ്പങ്ങോട്, കാലടി, മൂത്തേടം, തിരുവാലി പഞ്ചായത്തുകളിലാണ് ഈ വര്‍ഷം പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. പൊന്മളയിലും അരീക്കോടും ഈ മാസം ഉദ്ഘാടനം ചെയ്യും. മറ്റിടങ്ങളില്‍ ജനുവരിക്കുള്ളില്‍ തുടക്കം കുറിക്കും.
മലപ്പുറത്ത് പുതുതായി അപേക്ഷിച്ച 12 ഗ്രാമപഞ്ചായത്തുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഓരോ സ്ഥാപനത്തിനും 12.5 ലക്ഷം രൂപയാണ് അനുവദിച്ചത്. പുതിയ സെന്ററുകളോടൊപ്പം വാഴയൂരിലെ കേന്ദ്രത്തിന്റെ വിപുലീകരണത്തിനും ഫണ്ട് അനുമതിയായിട്ടുണ്ട്. സ്ഥാപനങ്ങളില്‍ പഠനോപകരണങ്ങള്‍,തറാപ്പി സാമഗ്രികള്‍, ഫര്‍ണിച്ചര്‍ എന്നിവക്കുള്ള ഫണ്ടും സ്വന്തം കെട്ടിടമില്ലാത്ത കേന്ദ്രങ്ങളുടെ വാടകയുമാണ് കുടുംബശ്രീ മിഷന്‍ നല്‍കുന്നത്.
ജില്ലയിലെ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളുകളിലെയും ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളിലെയും വിദ്യാര്‍ഥികളുടെ ജില്ലാതല കലോത്സവം നാളെ മലപ്പുറത്ത് നടക്കും. ശലഭങ്ങള്‍17 എന്ന പേരില്‍ നടക്കുന്ന കലാപ്രവര്‍ത്തി പരിചയമേളയില്‍ ജില്ലയിലെ ഏഴ് ബഡ്‌സ് സ്‌കൂളുകളും എട്ട് റിഹാബിലിറ്റേഷന്‍ സെന്ററുകളുമാണ് പങ്കെടുക്കുന്നത്. ജില്ലയില്‍ 15 സ്ഥാപനങ്ങളിലായി അറനൂറിലേറെ വിദ്യാര്‍ഥികളാണ് പഠിച്ചുവരുന്നത്. മലപ്പുറം ഗവ. കോളജില്‍ രാവിലെ 9.30ന് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. പി ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."