ആര്.എം.എസ്.എയുടെ കീഴില്‍ ബഹുമുഖ പദ്ധതികളൊരുങ്ങുന്നു
മഞ്ചേരി: രാഷ്ട്രീയമാധ്യമിക് ശിക്ഷാ അഭിയാന്(ആര്.എം.എസ്.എ)ന്റെ കീഴില്‍ ജില്ലയിലെ ഗവ. സ്കൂളുകളുടെ സമഗ്രവികസനങ്ങള്ക്കായി ബഹുമുഖ പദ്ധതികളൊരുങ്ങുന്നു. പദ്ധതിയുടെ നടത്തിപ്പിനായുള്ള ഫണ്ട് ജില്ലാ പഞ്ചായത്തിനെ ഏല്‍പ്പിച്ചതായും ജില്ലാ പഞ്ചായത്ത് മുഖേന തുടര്‍പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും ആര്.എം.എസ്.എ ജില്ലാ കോഡിനേറ്റര്‍ ടി രത്നാകരന് പറഞ്ഞു. ജില്ലയിലെ 55 സ്കൂളുകള്‍ക്കാണ് സ്കൂള്‍ ശാക്തീകരണത്തിനുള്ള 7.63 കോടിയുടെ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം മെച്ചപ്പെട്ട ക്ലാസ്മുറികള്, കംപ്യൂട്ടര്‍ലാബുകള്‍, ലൈബ്രറി, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് റൂം എന്നിവ തുടങ്ങും. കൂടാതെ 27 സ്കൂളുകള്‍ക്ക് ടോയ്ലറ്റ് നിര്‍മാണത്തിനായി ഒരുലക്ഷം വീതവും തുക വകയിരുത്തി.
കുടിവെള്ളക്ഷാമം രൂക്ഷമാവാറുള്ള ജില്ലയിലെ ആറ് സ്കൂളുകള്‍ക്ക് കുടിവെള്ളസജീകരണത്തിനായി ഒരോ സ്കൂളുകള്‍ക്കും അന്‍പതിനായിരം രൂപ വീതമെന്നോണം മൂന്നുലക്ഷവും ആര്.എം.എസ്.എ തുക അനുവദിച്ചു. ജില്ലയിലെ എട്ട് ആര്.എം.എസ്.എ സ്കൂളുകളില്‍ ക്ലാസ്മുറികള്, ലാബ് എന്നിവ തയാറാക്കുന്നതിനായി 58.12ലക്ഷം രൂപയും അനുവദിച്ചു. ഇതിനെല്ലാം പുറമെ ജില്ലയിലെ 112 ഗവ. സ്കൂളുകളുടെ നാനോന്മുഖ പുരോഗതികള്‍ക്കായി 50,000 രൂപ വീതം സ്കൂള്‍ ഗ്രാന്റഫണ്ടും അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."