സത്യത്തിനുവേണ്ടിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്: രാഹുല്‍
ഗാന്ധി നഗര്‍: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് സത്യത്തിനുവേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി. സത്യവും അസത്യവുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. ബി.ജെ.പിക്ക് ഒന്നും മുന്നോട്ടുവയ്ക്കാനില്ല, എന്നാല്‍ കോണ്‍ഗ്രസാകട്ടെ സത്യത്തിനുവേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഷങ്ങളായി സത്യവും അസത്യവും തമ്മില്‍ വലിയ യുദ്ധമാണ് നിലനില്‍ക്കുന്നത്. വന്‍ സൈന്യവുമായെത്തിയ കൗരവര്‍ക്ക് മുന്പില് ചെറുസൈന്യമായി എത്തിയ പാണ്ഡവര്‍ക്ക് കൈമുതലായുണ്ടായിരുന്നത് സത്യം മാത്രമായിരുന്നു. ഇതേ രീതിയിലാണ് വലിയ സൈന്യവും സേനാ നായകരുമുള്ള ബി.ജെ.പിയെ നേരിടാന്‍ സത്യത്തെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പൊലിസ്, സൈന്യം എന്നിവയെയെല്ലാം ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിയും മോദിയും പക്ഷേ ഗുജറാത്തില്‍ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തില്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വലിയ ചെലവാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. സത്യത്തിനായി നിലകൊള്ളുന്നവരെ വെടിയുണ്ടകള്‍കൊണ്ടാണ് സര്‍ക്കാര്‍ നേരിടുന്നത്. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ബി.ജെ.പി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുന്നത് പത്ത് വ്യാവസായികള്ക്കാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."