വിഷന്‍ 2030: സഊദി-കൊറിയ സംയുക്ത മന്ത്രി തല സമിതി രൂപീകരിച്ചു
റിയാദ്: സഊദി ഭരണകൂടം നടപ്പിലാക്കുന്ന വിഷന്‍ 2030ന് ശക്തിയേകാനായി സഊദി- കൊറിയ സംയുക്ത മന്ത്രി തല സമിതിക്ക് രൂപം നല്കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര വാണിജ്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമാക്കിയുള്ള സമിതിയുടെ കീഴില്‍ അഞ്ചു ഉപസമിതികളും രൂപീകരിച്ചിട്ടുണ്ടണ്ട്. ഊര്‍ജ്ജം, നിര്‍മാണം, ഡിജിറ്റലൈസേഷന്, ശാസ്ത്രം , ആരോഗ്യം, ചെറുകിട നിക്ഷേപം തുടങ്ങിയ മേഖലകളിലെല്ലാം ഇരു രാജ്യങ്ങളും സംയുക്ത സഹകരണം ഉണ്ടണ്ടായിരിക്കും. ഉപവകുപ്പുകളെ നിരീക്ഷിക്കാനായി ഉന്നത തല സമിതികളും നിലവില്‍ വരും.
പ്രധാനപ്പെട്ട അഞ്ചു മേഖലകളിലായി നാല്പത് പദ്ധതികള്‍ക്ക് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായി റിയാദില്‍ കൊറിയന്‍ എംബസി നയതന്ത്ര ഉദ്യോഗസ്ഥനായ യോങ് ജെ കിം പറഞ്ഞു. കപ്പല്‍ നിര്‍മാണം, കടല്‍ജല ശുദ്ധീകരണം, സോളാര്‍ പ്ലാന്റ് , ആണവ പ്ലാന്റ് , വാഹനനിര്‍മാണം തുടങ്ങി വിവിധ മേഖലകളിലാണ് കരാറുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കൊറിയന്‍ തലസ്ഥാനമായ സിയൂളില് നടന്ന മന്ത്രി തല സമിതി യോഗത്തില്‍ സഊദി ധനമന്ത്രി ആദില്‍ ഫഖീഹും കൊറിയന്‍ മന്ത്രി യൂങ് പൈക്കും കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."