എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവം
മനാമ: 10ന് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ച് ബഹ്റൈനിലെങ്ങും ഏരിയാതല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി. സമസ്ത ബഹ്റൈന്‍ ഘടകത്തിനുകീഴില് പ്രവര്‍ത്തിക്കുന്ന 15ഓളം ഏരിയാ കേന്ദ്രങ്ങള്‍ വഴിയാണു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.
പ്രഥമ എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിന് ആഥിത്യമരുളുന്ന രാജ്യമാണ് ബഹ്റൈന്‍. ഇതിനാല്‍ വിപുലമായ ഒരുക്കങ്ങളാണു രാജ്യത്തു നടക്കുന്നത്. ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും പ്രവാസി പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുമെന്നു സംഘാടകര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. 10ന് രാവിലെ 9.30 മുതല്‍ മുഹറഖില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് പൊതുസമ്മേളനം നടക്കും.
റഫയില്‍ നടന്ന പ്രചാരണ യോഗം ഹംസ അന്‍വരി മോളൂര്‍ ഉദ്ഘാടനം ചെയ്തു. വിഖായ റഫ യൂനിറ്റ് ചെയര്മാന് പി. ബഷീര്‍ അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അശ്റഫ് അന്‍വരി ചേലക്കര, നവാസ് കൊല്ലം വിഷയാവതരണം നടത്തി. ഖാസിം ഇരിക്കൂര്‍, ഉമൈര്‍ ഫൈസി കരിപ്പൂര്‍, മൂസ ഇ.കെ, ഇസ്മാഈല്‍ റഹ്മാനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."