ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഇന്ന് ദോഹയിലെത്തും
ദോഹ: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ സമര്‍ത് ഇന്ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര തുറമുഖത്തെത്തുന്നു. പൗരാണികമായുള്ള ഇന്ത്യാ-ഖത്തര്‍ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കപ്പല്‍ ദോഹ സന്ദര്ഷിക്കുന്നത്. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ സമുദ്രതീരസുരക്ഷാ കപ്പല്‍ ഖത്തറിലെത്തുന്നത്.
ഈ വര്‍ഷം ജനുവരി ആദ്യം 68-ാമത് ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കപ്പല്‍ ദോഹ തുറമുഖത്തെത്തിയിരുന്നു. സമുദ്രതീര പട്രോളിങ് കപ്പലുകളുടെ നിരയില്‍ ഏറ്റവും പുതിയതാണിത്. ദോഹ ഷിപ്പ്യാര്ഡിലാണിതു നിര്‍മിച്ചത്. ഇന്നു സന്ദര്‍ശിക്കുന്ന കപ്പലിന്റെ പേരായ സമര്‍ത് എന്നാല്‍ കഴിവുറ്റത് എന്നാണ് അര്‍ഥം. സമുദ്ര, തീര താല്പര്യം സംരക്ഷിക്കുകയാണു കപ്പലിന്റെ ഉത്തരവദിത്തം.
19 ഓഫിസര്‍മാരും 102 മറ്റു ജീവനക്കാരുമാണു കപ്പലിലുള്ളത്. മുംബെ ആസ്ഥാനമായ കോസ്റ്റാ ഗാര്‍ഡ് റീജ്യന് അഡ്മിനിസ്ട്രേഷന്, ഓപറേഷന് ചുമതലയുള്ള കമാന്‍ഡന്‍ഡ് ഓഫ് ഡെപ്യൂട്ടി ഇന്‍സ്പക്ടര്‍ ജനറല്‍ കെ.പി ദീപക് കുമാറിനാണ് സമര്‍തിന്റെ ചുമതല. 105 മീറ്റര്‍ നീളമുള്ള കപ്പലില്‍ എല്ലാവിധ അത്യന്താധുനിക സാങ്കേതികസൗകര്യങ്ങളുമുണ്ട്. നാവിഗേഷന്‍, വിനിമയ ഉപകരണങ്ങളും സെന്‍സര്‍, മെഷിനറികളും ഘടിപ്പിച്ചിട്ടുണ്ട്. അഞ്ച് അതിവേഗ ബോട്ടുകലും ഹെലികോപ്റ്ററുകളും വഹിക്കാനുള്ള ശേഷി കപ്പലിനുണ്ട്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ നടക്കുമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."