12 ദിന പര്യടനം: ട്രംപ് ഏഷ്യയില്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രഥമ സന്ദര്‍ശനത്തിനെത്തി.
12 ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ ജപ്പാന്, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പൈന്‍സ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഇവിടങ്ങളിലെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉത്തര കൊറിയയുമായുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ട്രംപിന്റെ പര്യടനം. പര്യടനം നിലവിലുള്ള സഖ്യകക്ഷി ബന്ധങ്ങളെ ശക്തിപ്പെടുത്തുമെന്നും പുതിയ സഖ്യകക്ഷി ബന്ധങ്ങള്‍ സ്ഥാപിക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര് മക്മസ്റ്റര്‍ പറഞ്ഞു. ഉത്തര കൊറിയ പ്രശ്നത്തില്‍ പരിഹാരം കാണുകയായിരിക്കും പര്യടനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണു കരുതപ്പെടുന്നത്. ചൈനയുമായുള്ള ബന്ധവും പുതിയ ഏഷ്യ-പസഫിക് പ്രതിരോധ, സാമ്പത്തിക നയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."