HOME
DETAILS
MAL
കാര്‍ഷികോപകരണങ്ങള്‍ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി
backup
November 04 2017 | 01:11 AM
തിരുവനന്തപുരം: കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ കീഴില്‍ തൃശൂര്‍ അരിമ്പൂരിലെ ഓഫിസില്‍ കാര്‍ഷിക യന്ത്രങ്ങള്‍ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. യന്ത്രങ്ങള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം നശിക്കുകയാണെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തൃശൂര്‍, പൊന്നാനി കോള്‍ വികസന പദ്ധതിയുടെ അടങ്കല്‍ തുകയില്‍ നിന്ന് യന്ത്രങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇവയെല്ലാം കര്‍ഷകര്‍ക്കു നല്‍കാതെ നശിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ അവസരമുണ്ടാക്കുകയാണ് ചെയ്തത്. കോള്‍ വികസന ഏജന്‍സി മുഖാന്തിരം ഇവ അര്‍ഹര്‍ക്ക് വിതരണം ചെയ്യാന്‍ കൃഷി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."