കള നശിപ്പിക്കുന്ന ഉഴുവു യന്ത്ര പരീക്ഷണം വിജയം
കാഞ്ഞങ്ങാട്: തരിശിട്ട് കളകള്‍ നിറഞ്ഞ വയല്‍ ഉഴുതു മറിക്കുന്ന യന്ത്രം സംസ്ഥാനത്ത് ആദ്യമായി പരീക്ഷണം നടത്തി. കളകളെ പൂര്‍ണമായും നശിപ്പിക്കുന്ന യന്ത്രം കൃഷി വിജ്ഞാന കേന്ദ്രമാണ് പരീക്ഷണത്തിനിറക്കിയത്. നിലം ഉഴുന്ന ഡിസ്‌ക് പ്ലോയിംഗ് യന്ത്രം, ഞാറ്റടി ഒരുക്കുന്ന ഹെലിക്കല്‍ ബ്ലേഡ് ബഡ്‌ലര്‍ എന്നീ യന്ത്രങ്ങളാണ് ആദ്യമായി പരീക്ഷിച്ചത്. പ്രവര്‍ത്തനം നേരിട്ട് കാണാന്‍ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ ആറിന് കാഞ്ഞങ്ങാട് എത്തും.
നോര്‍ത്ത് കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ട് കുലവന്‍ തെയ്യംകെട്ട് ഉത്സവത്തിന്റെ സദ്യയ്ക്കുള്ള അരി ഒരുക്കുന്നതിന്റെ ഭാഗമായി പത്ത് ഹെക്ടര്‍ വയലില്‍ കൃഷി ഇറക്കുന്നതിന് മുന്നോടിയായാണ് ഉഴുവ് യന്ത്രം പരീക്ഷിച്ചത്.
20 മുതല്‍ 40 വരെ സെ.മീ. ആഴത്തില്‍ മണ്ണിനെ മറിച്ചിടുന്നതിനാല്‍ കളകള്‍ മണ്ണിനടിയില്‍ പെട്ട് ജൈവവളമായി മാറുന്നു. യന്ത്രം പരീക്ഷിച്ച തുളിച്ചേരി വയലില്‍ നിലം ഉഴുത് കഴിഞ്ഞ്18 ദിവസം പിന്നിടുമ്പോഴും ഒരു കളപോലും കിളിര്‍ത്തു വന്നിട്ടില്ലെന്നതാണ് യന്ത്രം ഉപയോഗിച്ചുള്ള ഉഴുത് മറിക്കലിന്റെ പ്രത്യേകത. സാധാരണ ഒരു ഏക്കറിന് 35 കിലോ വിത്ത് ഉപയോഗിക്കുന്നതിന് പകരം ആറര കിലോ മാത്രം ഉപയോഗിച്ചാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."