സോളാര്‍ കേസ്: സരിത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് വിചാരണ മാറ്റി
തലശ്ശേരി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തലശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെയുള്ള കേസില്‍ സരിത എസ്.നായര്‍ ഇന്നലെ കോടതിയില്‍ ഹാജരായില്ല. കേസില്‍ ഇന്നലെ വിചാരണ ആരംഭിക്കാന്‍ നിശ്ചയിച്ചതായിരുന്നു. മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണന്, മണിലാല്‍ എന്നിവര്‍ ഹാജരായി. തുടര്‍ന്ന് കേസിന്റെ വിചാരണ ജനുവരി15ലേക്ക് മാറ്റി.
തലശ്ശേരിയിലെ അഞ്ച് ഡോക്ടര്‍മാരാണ് ടീം സോളാറിനെതിരേ പരാതി നല്‍കിയിരുന്നത്. സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന്, മണി മോന് എന്ന മണിലാല്‍ എന്നിവരെ ഒന്നു മുതല്‍ മൂന്നുവരെ പ്രതികളാക്കിയായിരുന്നു തലശ്ശേരി പൊലിസ് കേസ് ചാര്‍ജ് ചെയ്തിരുന്നത്.ബിജു രാധാകൃഷ്ണന് രശ്മി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയാണ്.
മൂന്നുപ്രതികളും നേരത്തെ ജാമ്യമെടുത്തിരുന്നു. സരിത എസ്.നായര്‍ക്കെതിരേയും മണിലാലിനെതിരേയും കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുകയും കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു.
2012 നവംബര്‍ 21നാണ് അഡ്വ.കെ.വിശ്വന് മുഖേന പണം നഷ്ടപ്പെട്ട ഡോ.ശ്യാം മോഹന്‍,ഡോ.അനൂപ് കോശി,ഡോ.സുനില്‍കുമാര്‍,ഡോ.അഭിലാഷ് ആന്റണി, ഡോ.മനോജ്കുമാര്‍ എന്നിവര്‍ നല്കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്ന് പൊലിസ് കേസടുത്തത്. സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് ഡോക്ടര്‍മാരില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം വാങ്ങി വഞ്ചിച്ചെന്നായിരുന്നു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."