ശ്രീശാന്ത് സുപ്രിംകോടതിയിലേക്ക്
ബംഗളൂരു: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് ഹൈക്കോടതി ശരിവച്ച സാഹചര്യത്തില്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ താരവും മലയാളി പേസറുമായി ശ്രീശാന്ത്. തന്റെ മുന്‍പിലുള്ള ഏക വഴി ഇനി പരമോന്നത നീതി പീഠത്തെ സമീപിക്കുക മാത്രമാണെന്ന് ശ്രീശാന്ത് വ്യക്തമാക്കി. അവകാശങ്ങള്‍ക്ക് വേണ്ടി അവസാനം വരെ പൊരുതുക തന്നെ ചെയ്യും. രാജ്യത്തിന് വേണ്ടി കളിക്കുക മാത്രമല്ല ലക്ഷ്യം. തന്റെ നിരപരാധിത്വം തെളിയിക്കുക കൂടിയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013ലെ ഐ.പി.എല്‍ വാതുവയ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയത്. ഇത് ചോദ്യം ചെയ്ത് ശ്രീശാന്ത് നല്കിയ ഹരജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ബി.സി.സി.ഐ നടപടി സ്റ്റേ ചെയ്ത് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിക്കിടപെടാന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ബി.സി.സി.ഐ നല്കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന് ബെഞ്ച് വിലക്ക് തുടരണമെന്ന് നിര്‍ദേശിച്ചത് താരത്തിന് തിരിച്ചടിയായ മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."