HOME
DETAILS

പനി സൂക്ഷിക്കണം...

  
backup
November 04 2017 | 02:11 AM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82

വേനല്‍ മാറിയതോടെ പനിയും വ്യാപകമായിരിക്കുന്നു. ജലദോഷത്തില്‍ തുടങ്ങി കടുത്തതും ഗുരുതരവുമായ പനികളുള്ളവരുടെ തെരക്കായിരിക്കുന്നു ആശുപത്രികളില്‍. വേനലില്‍ വെള്ളം കെട്ടിനിന്ന് ഡെങ്കിപ്പനി വ്യാപകമായിരുന്നു. നിരവധി പേരാണ് ഇത്തവണ ആശുപത്രികളിലെത്തിയത്. എന്നാല്‍ മഴക്കാലമായതോടെ ഡെങ്കിയെക്കൂടാതെ മറ്റു പലയിനം പനികളും വ്യാപകമാകുന്നു@ണ്ട്. പ്രത്യേകിച്ച് സ്‌കൂളുകളില്‍ സഹപാഠികളുടെ പനി പകര്‍ന്ന് ആശുപത്രികളിലെത്തുന്ന കുട്ടികളുടെ എണ്ണവും കൂടുന്നു. ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കാത്തതുതന്നെയാണ് പകര്‍ച്ചപനികളെ വില്ലനാക്കുന്നത്.

 

ഡെങ്കിപ്പനി


ഈഡിസ് കൊതുകു പരത്തുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളോവി വൈറസുകള്‍ അഥവാ ഡെങ്കി വൈറസാണ് രോഗകാരി. ഈഡിസ്(അലറല െമലഴ്യുശേ) എന്ന വിഭാഗത്തില്‍ പെടുന്ന കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്. ഡെങ്കി കൊതുകുകള്‍ മുട്ടയിടുന്നതും വളര്‍ച്ച പൂര്‍ത്തിയാക്കുന്നതും ശുദ്ധജലത്തിലാണ്. നമ്മുടെ പരിസരത്തുള്ള ചെറിയ വെള്ളക്കെട്ടുകളില്‍ ഈ കൊതുക് മുട്ടയിട്ട് പെരുകുന്നു. പറമ്പുകളിലേക്ക് വലിച്ചെറിയുന്ന ചിരട്ട, പാത്രങ്ങള്‍, ടിന്‍, പഴയ ഷൂസ്, മുറ്റത്തെ ഉപയോഗിക്കാത്ത ഉരല്‍, ആട്ടുകല്ല്, ടെറസില്‍ കെട്ടിനില്‍ക്കുന്ന ജലം, റോഡരികില്‍ കിടക്കുന്ന ഒഴിഞ്ഞ ടാര്‍വീപ്പകള്‍, മരപ്പൊത്ത് എന്നിങ്ങനെ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുളളിടത്തെല്ലാം കൊതുകിന്റെ കൂത്താടികളെ കാണാം.

 

ലക്ഷണങ്ങള്‍

  • പെട്ടെന്നുളള കടുത്ത പനി
  • പേശികളിലും സന്ധികളിലും കടുത്ത വേദന
  • നേത്രഗോളത്തിന് പിന്നില്‍ വേദന
  • കൈകളിലും നെഞ്ചിലും മുഖത്തും ചുവന്ന പാടുകള്‍
    ഡെങ്കിപ്പനി ഒരിക്കല്‍ ബാധിച്ച ഒരാളെ വീണ്ട@ും മറ്റൊരിനം ഡെങ്കി വൈറസ് ആക്രമിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പുറമെ താഴെ പറയുന്ന ലക്ഷണങ്ങള്‍ കൂടി കാണുക.
  • രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ ഗണ്യമായി കുറയുന്നതുനിമിത്തം വായ, മൂക്ക്, മോണ എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവം
  • രോഗം ഗുരുതരാവസ്ഥയിലാകുമ്പോള്‍ നാഡിമിടിപ്പ് കുറയുന്നു.
    രോഗം പരത്തുന്ന കൊതുകു കടിച്ചാല്‍ മൂന്നു മുതല്‍ പത്ത് ദിവസത്തിനുളളില്‍ തന്നെ രോഗലക്ഷണം കണ്ട@ു തുടങ്ങും.
    ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • പ്രത്യേകിച്ച് മരുന്നോ വാക്‌സിനേഷനോ ഇല്ല. വിശ്രമം വേണം, ധാരാളം വെള്ളം കുടിക്കണം, ആവശ്യമെങ്കില്‍ രക്തമോ, പ്ലാസ്മയോ,പ്ലേറ്റ്‌ലെറ്റുകളോ നല്‍കേ@ണ്ടിവരും,കൊതുക് നശീകരണം, കൊതുക് വല ഉപയോഗിക്കണം

 


ചിക്കുന്‍ഗുനിയ


ചിക്കുന്‍ഗുനിയ വൈറസുകളെ (ആല്‍ഫ വൈറസ്) വഹിക്കുന്ന കൊതുകുകള്‍ നമ്മെ കടിക്കുന്നതുവഴിയാണ് ഈ വൈറസുകള്‍ പകരുന്നത്.
കൊതുകുകള്‍ വഴിയല്ലാതെ നേരിട്ട് ഈ രോഗം പകരില്ല.
ഈഡിസ് ഈജിപ്റ്റി വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് ഈ രോഗം പരത്തുന്നത് രോഗം ഏതാനും ദിവസങ്ങളോ മാസങ്ങളോ നീണ്ട@ുനില്‍ക്കാം.


ലക്ഷണങ്ങള്‍

  • കഠിനമായ പനി
  • തലവേദന
  • കൈകാലുകളിലും സന്ധികളിലും കടുത്ത വേദനയും നീരും
    ശ്രദ്ധിക്കേണ്ട@ കാര്യങ്ങള്‍
  • പ്രത്യേക ചികിത്സയോ പ്രതിരോധ കുത്തിവയ്‌പോ ഇല്ല അതിനാല്‍ കൊതുകുകടി ഏല്‍ക്കാതെ നോക്കുക
  • പോഷകാഹാരം കഴിക്കുക, ധാരാളം
    പാനീയങ്ങള്‍ കുടിക്കുക
  • വിശ്രമം അത്യാവശ്യമാണ്

 


എലിപ്പനി


മഴക്കാല പകര്‍ച്ചവ്യാധികളില്‍ മാരകമാകുന്ന ഒരു രോഗമാണ് എലിപ്പനി ലെപ്‌റ്റോസ്‌പൈറ ഇക്ടറോ ഹെമറേജിയെ (ഘലുീേുെശൃമശരലേൃീ വലമാീൃൃവമഴശല) എന്ന ബാക്ടീരിയയാണ് രോഗകാരി. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം,രക്തം, മാംസം എന്നിവയില്‍ നിന്നാണ് രോഗാണുക്കള്‍ മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്. രോഗാണുവാഹകരായ ജന്തുക്കളുടെ വിസര്‍ജ്യം വീണ വെള്ളത്തിലൂടെയോ വായ്, മൂക്ക് എന്നിവയുടെ ശ്ലേഷ്മ ഭാഗങ്ങളില്‍ കൂടിയോ ത്വക്കിലുള്ള മുറിവുകളിലൂടെയോ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു.
കരകവിഞ്ഞൊഴുകുന്ന തോടുകളിലെയും ഓടകളിലേയും മലിനജലം കുളങ്ങളിലേയും കിണറുകളിലേയും ജലവുമായി കലര്‍ന്ന് ശുദ്ധജലം മലിനമാകുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു. കൂടാതെ പറമ്പുകളിലും റോഡുകളിലും രൂപപ്പെടുന്ന വെള്ളകെട്ടുകളുംരോഗാണുക്കളുടെ വളര്‍ച്ചക്ക് സാഹചര്യമൊരുക്കുന്നു.
എലിപ്പനി എന്നാണ് പേരെങ്കിലും രോഗാണുക്കള്‍ എലിയില്‍ മാത്രമല്ല അണ്ണാന്‍, പട്ടി, പന്നി, പശു, പക്ഷികള്‍ മുതലായ ജന്തുകളിലും സജീവമായി നിലനില്‍ക്കും. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒരാഴ്ച മുതല്‍ രണ്ട@ാഴ്ചക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ല.

 

ലക്ഷണങ്ങള്‍

  • തലവേദന, പനി, പേശിവേദന, വിറയല്‍, തൊണ്ട@വേദന, ഓക്കാനം, ഛര്‍ദ്ദി, തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍.
  • കണ്ണ് ചുവപ്പ്, വെയിലത്തേക്ക് നോക്കാന്‍ പ്രയാസം
  • ത്വക്ക്, വായ, മൂക്ക്, ഇവയില്‍ കൂടി രക്തം പൊടിയുക
  • രോഗാണുക്കള്‍, കരള്‍, വൃക്ക, ശ്വാസകോശങ്ങള്‍, മസ്തിഷ്‌കം എന്നീ അവയവങ്ങളെ ബാധിക്കുമ്പോള്‍ രോഗം ഗുരുതരമാകുന്നു.
  • മഞ്ഞപ്പിത്തം, വൃക്കവീക്കം, എന്‍സഫലൈറ്റിസ്, ഹൃദയപേശികളിലെ നീര്‍വീക്കം.

ശ്രദ്ധിക്കേ@ണ്ട കാര്യങ്ങള്‍

  • എലിനശീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം
  • മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
  • ആഹാരവസ്തുക്കള്‍ അടച്ച് സൂക്ഷിക്കുക

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  13 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  13 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  13 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  13 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  13 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  13 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago