ഗെയില്‍: സര്‍വകക്ഷി യോഗത്തിന്റെ അറിയിപ്പ് ലഭിച്ചില്ലെന്ന് സമരസമിതി
കോഴിക്കോട്: ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അവ്യക്തത. യോഗം നടക്കുന്നതായി തങ്ങള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചില്ലെന്ന് ഗെയില്‍ സമര സമിതി ഭാരവാഹികള്‍ അറിയിച്ചു. കൃത്യമായ അറിയിപ്പ് ലഭിച്ചില്ലെന്നും വിവരം ലഭിച്ചാല്‍ യോഗം ബഹിഷ്കരിക്കില്ലെന്നും കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അറിയിച്ചു.
തിങ്കളാഴ്ച കോഴിക്കോട് കലക്റ്ററേറ്റില്‍ വച്ചാണ് വ്യവസായ മന്ത്രി എ.സി മൊയ്തീന് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. വിവിധ ജനപ്രതിനിധികളെയും സമരസമിതി ഭാരവാഹികളെയും വിളിച്ച് യോഗം നടത്താനാണ് തീരുമാനിച്ചത്. കോഴിക്കോട് മുക്കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തിനു നേരെ പൊലിസിന്റെ കടന്നുകയറ്റമുണ്ടായതോടെ പ്രശ്നം വശളായിരുന്നു. പൊലിസിന്റെ നരനായാട്ടില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്.
സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വി.എം സുധീരനും അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചര്‍ച്ച വിളിക്കാന്‍ സര്‍ക്കാര്‍ തയാറായത്. അതേസമയം ഭാവി സമര പരിപാടികള്‍ തീരുമാനിക്കാന്‍ സമര സമിതിയുടെ യോഗം ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."